
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
കുവൈത്ത് സിറ്റി: കെഎംസിസി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെയും പരിയാരം സിഎച്ച് സെന്റര്‍ കുവൈത്ത് ചാപ്റ്ററിന്റെയും വൈസ് പ്രസിഡന്റ് കണ്ണൂര്‍ പെരിങ്ങോം ഞെക്കിളിയിലെ മജീദ് മാവുപ്പാടി(53) കുവൈത്തില്‍ നിര്യാതനായി. കുവൈത്ത് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് (എംഐസി) സെക്രട്ടറിയായിരുന്നു. കുവൈത്തില്‍ ഡാനീഷ് ഡയറി കമ്പനി(കെഡിഡി) ജീവനക്കാരനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മകളുടെ നിക്കാഹിന് നാട്ടിലായിരുന്ന മജീദ് ഒരു മാസം മുമ്പാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. തളിപ്പറമ്പ മുക്കോലയിലെ ഖിദ്മത്ത് മദ്രസയില്‍ ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: ആസിയ. ഭാര്യ: എന്‍.ഫൗസിയ(അധ്യാപിക,ജിഎംയുപി സ്കൂള്‍ തെക്കുമ്പാട്),മക്കള്‍: മഫാസ്,മാസിയ. കുവൈത്ത് കെഎംസിസി ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.