
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഷാര്‍ജ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ നാദാപുരം മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് വിപി കുഞ്ഞബ്ദുല്ല മാസ്റ്റര്‍,ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സിഎച്ച് ഹമീദ് മാസ്റ്റര്‍,വൈസ് പ്രസിഡന്റ് ടികെ റഷീദ് എന്നിവര്‍ക്ക് ഷാര്‍ജ നാദാപുരം മണ്ഡലം കെഎംസിസി സ്വീകരണം നല്കി. പ്രസിഡന്റ് പിപി റഫീഖ് അധ്യക്ഷനായി. ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര കെഎംസിസിയുടെ ഉപഹാരം സമര്‍പിച്ചു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,സെക്രട്ടറി നസീര്‍ കുനിയില്‍,ഫസല്‍ തലശേരി,ജില്ലാ ജനറല്‍ സെക്രട്ടറി അലി വടയം,ഹാരിസ് കോമത്ത്,കെപി നൗഫല്‍ പ്രസംഗിച്ചു.
മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍,തിരുവനന്തപുരം ജില്ല പ്രസിഡന്റ് റിസ മുഹമ്മദ്,കാസര്‍കോട് ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കല്‍,സികെ കുഞ്ഞബ്ദുല്ല,അഷ്റഫ് അത്തോളി,ശമീല്‍ പള്ളിക്കര,റിയാസ് കാട്ടില്‍പീടിക,ഇസ്മായീല്‍ നാരങ്ങോളി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഹാരിസ് കയ്യാല സ്വാഗതവും ട്രഷറര്‍ സമീര്‍ ചീരാന്‍ കണ്ടി നന്ദിയും പറഞ്ഞു. ലിയാഖത്തലി കുനിയില്‍,ഇഖ്ബാല്‍ പുതിയോട്ടില്‍,ഷംസു വാണിമേല്‍, ഫൈസല്‍ വാണിമേല്‍,കെസികെ ഇസ്മായില്‍,കെവി ഷബീര്‍,പികെ റാഷിദ്,ഷബീര്‍ സികെ നേതൃത്വം നല്കി.