
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
സലാല: സലാല കെഎംസിസി നാല്പതാം വാര്‍ഷികം ബില്‍ ഫഖ്ര് (അഭിമാനത്തോടെ) മെഗാ ഇവന്റ് സലാല റോയല്‍ ബാല്റൂം ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു. ആയിരക്കണക്കിന് പ്രവാസികള്‍ തിങ്ങി നിറഞ്ഞ സമ്മേളനത്തെ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്തു. മുസ്ലിംലീഗ് പ്രസ്ഥാനം ലോകത്തിനു നല്കിയ സംഭാവനയാണ് കെഎംസി സി. ആരെയും അത്ഭുതപ്പെടുത്തുന്ന ഇടപെടലുകള്‍ പ്രവാസികള്‍ക്കു വേണ്ടി നടത്തുമ്പോള്‍ അതേ അളവില്‍ പിറന്ന നാട്ടിലെ പ്രയാസങ്ങളില്‍ സജീവമായി ഇടപെടാനും കഴിയുന്നുവെന്നതാണ് കെഎംസിസി യുടെ പ്രത്യേകതയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ഓജസും തേജസും നല്കുന്ന ഘടകമാണ് കെഎംസിസിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ക്കും ഏതു സമയത്തും എത്ര വലിയ പ്രതിസന്ധികളിലും സമീപിക്കാവുന്ന,ലോകമെമ്പാടും പ്രവര്ത്തനപഥമുള്ള കെഎംസിസി ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ജീവകാരുണ്യ പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷമായി നടന്നുവരുന്ന പരിപാടികളുടെ സമാപന സമ്മേളനം ബഹുജന സംഗമമായി മാറി. നാലു പതിറ്റാണ്ടിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രങ്ങള്‍ സ്ക്രീനില്‍ മിന്നിമറഞ്ഞപ്പോള്‍ കെഎംസിസി എന്ന മഹിത പ്രസ്ഥാനത്തെ ഹര്‍ഷാരവത്തോടെ ജനങ്ങള്‍ വരവേല്‍ക്കുകയായിരുന്നു. ഉദ്ഘാടന സെഷനില്‍ കെഎംസിസി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി,മുസ്ലിം യുത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറ പ്രഭാഷണം നടത്തി. ദോഫര്‍ സോഷ്യല്‍ കൗണ്‍സില്‍ കമ്മിറ്റി ഹെഡ് അമല്‍ അഹമദ് അല്‍ ഇബ്രാഹിം,ലേബര്‍ വെല്‍ഫയര്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ശൈഖ് നായിഫ് അല്‍ ശന്ഫരി,ഫിനാന്‍സ് അഫയര്‍ അഡ്മിനിസ്േ്രടഷന്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ശൈഖ് മുസല്ലം സാലം ജാബൂബ്,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് പി.രാകേഷ് ,ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഏജന്റ് ഡോ.സനാദനന്‍,ഡോ.അബൂബക്കര്‍ സിദ്ദീഖ്,റഷീദ് കല്പറ്റ,അബ്ദുസ്സലാം ഹാജി വിപി,ഹാഷിം കോട്ടക്കല്‍,എകെഎം മുസ്തഫ,ശാഹുല്‍ ഹമീദ് പ്രസംഗിച്ചു. വേള്‍ഡ് കെഎംസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷബീര്‍ കാലടി,പ്രവര്‍ത്തക സമിതി അംഗങ്ങളായ നാസര്‍ പെരിങ്ങത്തൂ ര്‍,റഷീദ് കല്‍പ്പറ്റ എന്നിവരെ യും സിപിഎം വിട്ട് മുസ്ലിംലീഗിലേക്ക് കടന്നുവന്ന പ്രമുഖ സംവിധായകന് മൊയ്തു താഴത്തിനെയും ചടങ്ങില്‍ ആദരിച്ചു. ഹമീദ് ഫൈസി,നാസര്‍ കമ്മൂന,ജാബിര്‍ ശരീഫ്,ആര്‍കെ അഹമ്മദ്,മഹമൂദ് ഹാജി,അബു ഹാജി,കാസിം കോക്കൂര്‍,എകെ ഇബ്രാഹീം പങ്കെടുത്തു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ സജിലി സലീം,ആദില്‍ അത്തു,ആബിദ് കണ്ണൂര്‍,ഇസ്ഹാഖ് ഡബ്സി,റഫീഖ് വടകര,സലീജ് സലീം എന്നിവരുടെ നേതൃത്വത്തി ല്‍ മ്യൂസിക് നൈറ്റ് അരങ്ങേറി. രാത്രി രണ്ടു മണിവരെ നീണ്ട സമാപന സമ്മേളന പരിപാടിയില്‍ ആയിരക്കണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി സ്വാഗതവും കണ്‍വീനര്‍ സൈഫുദ്ദീന് അലിയമ്പത്ത് നന്ദിയും പറഞ്ഞു.