
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
അബുദാബി: ഇടതുഭരണത്തില്‍ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ കടുത്ത അവഗണന നേരിടുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല. അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു. മുസ്ലിംകള്ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിലും ഉദ്യോഗ നിയമനം നടത്തുന്നതിലും വിവേചനം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സിഎച്ച് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായി. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായീല്‍ ഏറാമല,വടകര മണ്ഡലം മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി ജാഫര്‍ പി,ഐഐസി ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,സാബിര്‍ മാട്ടൂല്‍,അബ്ദുല്‍ ബാസിത് കായക്കണ്ടി,അഷറഫ് സിപി,അബ്ദുല്‍ റസാഖ് അത്തോളി,നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീന് കടമേരി,നൗഷാദ് വടകര,സിറാജ് ദേവര്‍ കോവില്‍,അലി വടകര പ്രസംഗിച്ചു. മുഹമ്മദ് വടകര സ്വാഗതവും മഹബൂബ് തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.