
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ദുബൈ: യുഎഇ കണ്ണൂര്‍ ജില്ലാ വോളിബോള്‍ കൂട്ടായ്മ സംഘടിപ്പിച്ച വോളിബാള്‍ ടൂര്‍ണമെന്റില്‍ എറണാകുളത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ടീം തൃശൂര്‍ ജേതാക്കളായി. ദുബൈയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ പത്ത് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായിരുന്നു. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് അജ്മാന് ഗവണ്മെന്റ് വോളിബാള്‍ കണ്‍വീനര്‍ മുഹമ്മദ് സാദിഖ് വജ്ദാനി ട്രോഫികള്‍ വിതരണം ചെയ്തു. അന്‍സാര്‍ എളാങ്കോട്,കൂട്ടായ്മ പ്രസിഡന്റ് സിറാജ് ചെടികുളം,കണ്‍വീനര്‍ കാസിം ഹംസ,അശോകന് പിലാത്തറ,ഷിജു കണ്ണൂര്‍,ഷംസുദ്ദീന് കോടിയേരി,പ്രകാശന് തളിപ്പറമ്പ്,ബാബു പീതാംബരന്,അസീം, ഹകീം നേതൃത്വം നല്കി.