
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
ദുബൈ: ഹൃദയ വിശുദ്ധിയോടെ വിശ്വാസികള്‍ പരിശുദ്ധ റമസാനിന് ഒരുങ്ങണമെന്ന് ദുബൈ അഹ്്ലന്‍ റമസാന്‍ സംഗമം ആഹ്വാനം ചെയ്തു. ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ അല്‍ റാഷിദ് സെന്ററില്‍ സംഘടിപ്പിച്ച അഹ്ലന് റമസാന്‍ പ്രോഗ്രാമില്‍ ഇന്റര്‍ നാഷണല്‍ സകാത്ത് ഓര്‍ഗനൈസഷന്‍ ഫത്വ ബോര്‍ഡ് മെമ്പറും കുവൈത്ത് ഔഖാഫ് മിനിസ്ട്രിയിലെ ജാലിയാത് അഫ്ഫയേഴ്സ് അംഗവുമായ പിഎന്‍ അബ്ദുറഹ്മാന് അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. നിശ്ചിത പരിധിയില്‍ കൂടുതല്‍ സമ്പത്ത് കൈവശമുള്ളവര്‍ക്ക് അല്ലാഹു ചുമത്തിയ നിര്‍ബന്ധ ദാനമായ സകാത്ത് അതിന്റെ അവകാശികള്‍ക്ക് നല്കുന്ന ഔദാര്യമല്ലെന്നും, മറിച്ച് ധനികന്റെ സ്വത്തില്‍ അവര്‍ക്ക് നല്‍കേണ്ട അവകാശമാണെന്നാണ് ഖുര്‍ആന്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഒരാളുടെ സമ്പത്ത് തന്റെ ഉടമസ്ഥതയില്ഒരു ഹിജ്റ വര്‍ഷം പൂര്ത്തിയാക്കിയാല്സകാത്ത് നിര്‍ബന്ധ ബാധ്യതയാണെന്നാണ് ഇസ്്ലാം നിഷ്കര്ശിച്ചിരിക്കുന്നത്. നമസ്കാരത്തെയും സകാത്തിനെയും ചേര്‍ത്തി ഖുര്‍ആനില്‍ എണ്‍പതിലധികം സ്ഥലങ്ങളില്‍ വിവരണങ്ങളുണ്ട്. സക്കാത്തിന്റെ പ്രാധാന്യം ഇതില്‍ നിന്നു തന്നെ മനസിലാക്കാം. ഭൂലോകത്തെ സകല വസ്തുക്കളുടെയും ആത്യന്തികവും യഥാര്‍ത്ഥവുമായ ഉടമാവകാശം അല്ലാഹുവിനാണെന്ന ബോധ്യത്തോടെയാവണം വിശ്വാസികള്‍ സമ്പത്ത് കൈകാര്യം ചെയ്യേണ്ടത്. സമ്പാദനവും പരിപോഷണവും വിനിയോഗവും അവന് നിശ്ചയിച്ച രൂപത്തില്‍ മാത്രമേ നടക്കാന്‍ പാടുള്ളൂ എന്നതും പരമപ്രധാനമാണ്. ഖുര്‍ആന്‍ പഠിക്കുന്നത് ആരാധനയും ബാധ്യതയുമാണ്. വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും പഠിക്കുന്നതിലും സത്യവിശ്വാസികള്‍ താല്പര്യം കാണിക്കണമെന്ന് ‘ഖുര്‍ആന്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ സിറാജുല്‍ ഇസ്ലാം ബാലുശ്ശരി പറഞ്ഞു.
മനസും ശരീരവും ഒരുക്കി റമസാനിനെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അതിന് ആവശ്യമായ ഒരുക്കങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതതെന്നും ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖത്തീബും പണ്ഡിതനുമായ ഹുസൈന് സലഫി സമാപന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന സാഹചര്യം ഒഴിവാക്കി അവര്‍ക്കും അല്ലാഹുവിലേക്ക് അടുക്കാനുള്ള അവസരമൊരുക്കണം. കുടുംബ ബന്ധങ്ങള്‍ ഉള്‍പ്പടെയുള്ള മാനുഷിക ബന്ധങ്ങള്‍ നന്നാക്കാനും സമയം കണ്ടെത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. അബ്ദുസ്സലാം ആലപ്പുഴ,ഷരീഫ് മദീന,അഷ്റഫ് പുതുശ്ശേരി,മുഹമ്മദ് യാസര്‍ പങ്കെടുത്തു. അല്‍ റാഷിദ്സെന്റര് ഡയരക്ടര്‍ ഡോ.സയ്യിദ് മുഹമ്മദ് മുഹമ്മദ് ശാക്കിര്‍ ആമുഖഭാഷണം നടത്തി. അബ്ദുസ്സമദ് മേപ്പയൂര്‍ നന്ദി പറഞ്ഞു.