
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും സ്മരണകളുണര്‍ത്തി മലപ്പുറം ജില്ലാ ദുബൈ കെഎംസിസി സംഘപ്പിച്ച അനുസ്മരണവും പ്രാര്‍ത്ഥന സദസും ഓര്മക്കടലിരമ്പമായി. കേരളത്തിന്റെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
സ്വന്തം സമുദായത്തിന്റെ അവകാശം സംരക്ഷിക്കാന്‍ ജനാധിപത്യപരമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഇതര മതസ്തരെ സ്നേഹിച്ചു ബഹുമാനിച്ചും അവരുടെ ആദരം തിരിച്ചുനേടിയും കടന്നുപോയ രണ്ടു മഹാരഥന്മാരായിരുന്നു ശിഹാബ് തങ്ങളും ഹൈദരലി തങ്ങളുമെന്നുന്ന് പ്രഭാഷകര്‍ സ്മരിച്ചു. കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിന്റെ പുരോഗതിയും മതസ്ഥാപനങ്ങളുടെ സംരക്ഷണവും ഇരുവരുടെയും മഹിതമായ നേതൃത്വത്തിന്റെ അടയാളങ്ങളാണ്. എല്ലാവര്ക്കും മുമ്പില്‍ തുറന്നിട്ട പാണക്കാട്ടെ വാതിലുകള്‍ നല്കിയ ആശ്വാസവും ആ മഹാവൃക്ഷങ്ങള്‍ നല്കിയ തണലുമാണ് ഇന്ന് സമൂഹം അനുഭവിക്കുന്നത്. കാലെമെത്ര കടന്നുപോയാലും പാണക്കാട്ടെ നേതൃമികവിലൂടെ സമൂഹത്തിലും സമുദായത്തിലും ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുമെന്നും അനുസ്മരണ സംഗമം സാക്ഷ്യപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെപിഎ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷനായി. ഇഖ്ബാല്‍ വാഫി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആര്.ഷുക്കൂര്‍,ജില്ലാ ജനറല്‍ സെക്രട്ടറി എപി നൗഫല്‍,ഭാരവാഹികളായ അഷ്റഫ് സിവി,ഒ.ടി സലാം,മുജീബ് കോട്ടക്കല്‍,നാസര്‍ കുറുമ്പത്തൂര്‍,മുഹമ്മദ് വള്ളിക്കുന്ന്,അഷ്റഫ് കൊണ്ടോട്ടി,ലത്തീഫ് തെക്കെഞ്ചേരി,ഇബ്രാഹീം വട്ടംകുളം നേതൃത്വം നല്കി. ജില്ലാ കെഎംസിസി മതകാര്യ വിഭാഗം ചെയര്മാന് കരീം കാലടി സ്വാഗതവും കണ്‍വീനര്‍ മുസ്തഫ ആട്ടീരി നന്ദിയും പറഞ്ഞു. മുസ്തഫ വേങ്ങര,ഹംസ ഹാജി മാട്ടുമ്മല്‍,കെഎം ജമാല്‍,ഫക്രുദ്ദീന്‍ മാറാക്കര, സൈനുദ്ദീന്‍ പൊന്നാനി,സലാം പരി പങ്കെടുത്തു. ബീരാന് ബാഖവി,കെപിപി തങ്ങള്‍,ശറഫുദ്ദീന്‍ ഹുദവി,ഹൈദരലി ഹുദവി,ആഷിഖ് വാഫി എന്നി വരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസും നടന്നു.