
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
റിയാദ്: ജിസിസി രാജ്യങ്ങളുടെ സൗഹൃദ യോഗം റിയാദില്‍ തുടങ്ങി. പ്രത്യേക യോഗത്തില്‍ ജിസിസി രാഷ്ട്ര തലവന്മാര്ക്ക് പുറമെ ഈജിപ്ത് പ്രസിഡന്റും ജോര്‍ദാന്‍ രാജാവും പങ്കെടുക്കുന്നുണ്ട്. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ടാണ് റിയാദില്‍ യോഗം ആരംഭിച്ചത്. അടുത്ത മാസം നാലിന് ഈജിപ്തില്‍ നടക്കുന്ന അറബ് ലീഗിലേക്കുള്ള അജണ്ട ഈ യോഗത്തില്‍ തീരുമാനിക്കും. ഗസ്സ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചുള്ള ധാരണ രൂപപ്പെടുത്തായാകും യോഗം അവസാനിക്കുക. ഇതുസംബന്ധിച്ച് സഊദി നേരത്തെ സൂചന നല്‍കിയിരുന്നു. യോഗ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഗസ്സക്കാരെ കുടിയൊഴിപ്പിക്കാതെ പുനരധിവസിപ്പിക്കുന്നതും ഗസ്സയില്‍ യുദ്ധാനന്തര ഭരണ സംവിധാനം തയാറാക്കുന്നതിനും യോഗത്തില്‍ ചര്‍ച്ച നടക്കും.
ഗസ്സ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ അറബ് രാജ്യങ്ങള്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി,കുവൈത്ത് അമീര്‍,ബഹ്റൈന്‍ കിരീടാവകാശി എന്നീ ജിസിസി രാഷ്ട്ര തലവന്മാര്ക്ക് പുറമെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ഹ് അല്‍സീസി,ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരും യുഎഇ സുരക്ഷാ ഉപദേഷ്ടാവും ജോര്‍ദാന്‍ കിരീടാവകാശിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.