
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഷാര്‍ജ: വേളം ശാന്തിനഗര്‍ കൂട്ടായ്മ ‘ശാന്തി ഇഫ്താര്‍’ സംഗമം നടത്തി. നിരവധി പേര്‍പങ്കെടുത്ത പരിപാടിയില്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സക്കരിയ്യ വിശുദ്ധ റമസാന്‍ സന്ദേശം നല്കി. ഫാറൂഖ് മാണിക്കോത്ത് അധ്യക്ഷനായി. നാസര്‍ വരിക്കോളി സുരേന്ദ്രന് പ്രസംഗിച്ചു. നാട്ടില്‍ നിന്നെത്തിയ നാസര്‍ ഇടവലത്തിന് സ്വീകരണം നല്കി. അഷ്റഫ് വേളം,സാലിഹ് എളില്,മുഹമ്മദ് അസ്ലം,റാസിഖ് നറുവില് നേതൃത്വം നല്കി. സഹീര്‍ കെവി സ്വാഗതവും ഇക്ബാല്‍ പിഎംനന്ദിയും പറഞ്ഞു.