
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
സ്റ്റോക്ഹോം: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സ്വീഡനിലെത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീഡന് രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫ് സ്വീകരണം നല്കി.
സ്വീഡന് കിരീടാവകാശി വിക്ടോറിയ ഇന്‍ഗ്രിഡ് ആലീസ് ഡെസിറിയുടെ സാന്നിധ്യത്തിലായിരുന്നു രാജകീയ സ്വീകരണം. തുടര്‍ന്നു നടന്ന കൂടിക്കാഴ്ചയില്‍ യുഎഇയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചു.