സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
പ്രോത്സാഹനമായി മുതിര്‍ന്ന എഴുത്തുകാരുടെ സജീവ സാന്നിധ്യം

അബുദാബി: യുഎഇ മീഡിയ കൗണ്‍സിലും ഇഎല്‍എഫ് പബ്ലിഷിങ്ങും സംയുക്തമായി സംഘടിപ്പിച്ച ‘യുഎഇയില്‍ നിന്നുള്ള എഴുത്തുകാര്‍’ എന്ന സംഘടനയുടെ ബൊലോഗ്ന കുട്ടികളുടെ പുസ്തകമേള വൈജ്ഞാനിക വിസ്മയത്തിനൊപ്പം കൗതുകവും സമ്മാനിച്ചു. യുഎഇയുടെ പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണയ്ക്കുക, ബാലസാഹിത്യ മേഖലയിലെ ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക,യുഎഇയുടെ സ്വത്വവും സാംസ്കാരിക മൂല്യങ്ങളുമടങ്ങുന്ന ഉള്ളടക്കത്തോടെ അന്താരാഷ്ട്ര ലൈബ്രറികളെ സമ്പന്നമാക്കുന്ന വിശിഷ്ട സാഹിത്യകൃതികള്‍ സൃഷ്ടിച്ച് ഇമാറാത്തി സാഹിത്യത്തിന്റെ ആഗോള സാന്നിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുസ്തകമേള ആരംഭിച്ചത്.
ആദ്യദിവസം തിരഞ്ഞെടുക്കപ്പെട്ട ഇമാറാത്തി എഴുത്തുകാരായ മൈത അല്‍ ഖയാത്തും ഇബ്തിസാം അല്ബെയ്തിയും പങ്കെടുത്തത് മേളയെ ശ്രദ്ധേയമാക്കി. പ്രസിദ്ധീകരണ വ്യവസായത്തില്‍ യുഎഇയുടെ ഉയര്‍ന്ന നിലവാരത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അവബോധം വളര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഇമാറാത്തിന്റെ ഉള്ളടക്കം പ്രാദേശിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് ആഗോള പ്ലാറ്റ്ഫോമുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന ദൗത്യത്തില്‍ എല്ലാവരും പങ്കുവഹിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
യുഎഇയിലെ കുട്ടികളുടെ സാഹിത്യ വൈഭവം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും അന്താരാഷ്ട്രതലത്തില്‍ കുട്ടികളുടെ പ്രതിഭകളുടെ കൈമാറ്റിത്തില് രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളില്‍ ബൊളോണ കുട്ടികളുടെ പുസ്തകമേള സുപ്രധാന നാഴികക്കല്ലാണെന്ന് യുഎഇ മീഡിയ കൗണ്‍സിലിലെ മീഡിയ സ്ട്രാറ്റജി ആന്റ് പോളിസി സെക്ടര്‍ സിഇഒ മൈത അല്‍ സുവൈദി വ്യക്തമാക്കി.
യുഎഇയിലെ എഴുത്തുകാര്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുട്ടികളുടെ പുസ്തകമേളകളില്‍ ഒന്നില്‍ അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. ആഗോള പ്രസിദ്ധീകരണ വേദികളില്‍ ബാലസാഹിത്യത്തില്‍ വൈദഗ്ധ്യം നേടിയ ഇമാറാത്തി വനിതാ എഴുത്തുകാരുടെ ശബ്ദം ഉയര്‍ത്താനും ഇമാറാത്തി എഴുത്തുകാര്‍ എഴുതിയ മാനുഷിക സന്ദേശങ്ങള്‍ നല്കുന്ന കഥകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വളര്‍ന്നു വരുന്ന ഇമാറാത്തി കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ അന്താരാഷ്ട്ര സമൂഹങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഇത് സഹായകമാകുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
സാഹിത്യാവബോധം വളര്‍ത്തുന്നതിനും ഭാവനയെ പരിപോഷിപ്പിക്കുന്നതിനും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ ഉപകരണമായി ബാലസാഹിത്യം ഉപയോഗപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.