
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ഉദ്യോഗസ്ഥര്‍ക്കായി പെരുമാറ്റ പരിശീലന ശില്പശാല സംഘടിപ്പിച്ചു. മനുഷ്യ പെരുമാറ്റത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ പകരുക,സര്‍ക്കാര്‍ സേവനങ്ങളുടെ വികസനത്തില്‍ പെരുമാറ്റ ശാസ്ത്രപരമായ സമീപനം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുക എന്നിവയായിരുന്നു ശില്പശാലയുടെ പ്രധാനലക്ഷ്യങ്ങള്‍. ജിഡിആര്‍എഫ്എയിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശില്പശാലയില് പങ്കെടുത്തു. പെരുമാറ്റ ശാസ്ത്രത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍, ‘നഡ്ജ് തിയറി’ എന്നിവയെക്കുറിച്ചും വ്യക്തിപരവും കൂട്ടായതുമായ തലങ്ങളില്‍ തീരുമാനമെടുക്കലും അതിന്റെ ഫലമായുണ്ടാകുന്ന പെരുമാറ്റങ്ങളും മെച്ചപ്പെടുത്തുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചും ശില്പശാലയില് ചര്‍ച്ച ചെയ്തു. സമൂഹങ്ങളിലും വ്യക്തിഗത തീരുമാനങ്ങളിലുമുള്ള പെരുമാറ്റത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന യഥാര്‍ത്ഥ കേസ് പഠനങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
ജിഡിആര്‍എഫ്എ ദുബൈയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പെരുമാറ്റ ശാസ്ത്രപരമായ ആശയങ്ങള്‍ പ്രയോഗിക്കുന്നതിന് എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ജിഡിആര്‍എഫ്എയിലെ പെരുമാറ്റപരമായ ഉള്‍ക്കാഴ്ചയുള്ള ടീം പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക ശാസ്ത്രീയ രീതികള്‍ സ്വീകരിക്കുന്നതിനും സ്ഥാപനപരമായ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ജിഡിആര്‍എഫ്എയുടെ പ്രതിബദ്ധതയാണ് ശില്പശാല പ്രതിഫലിപ്പിക്കുന്നതെന്ന് ലീഡര്‍ഷിപ്പ് ആന്റ് ഫ്യൂച്ചര്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുസ്സമദ്ഹുസൈന് പറഞ്ഞു.