
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
തഷ്കന്റ്: ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ (ഐപിയു) എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് യുഎഇ പാര്‍ലമെന്ററി ഡിവിഷന് വിശിഷ്ട കാലാവധി പൂര്‍ത്തിയാക്കി. നിരവധി നേട്ടങ്ങള്‍ അടയാളപ്പെടുത്തിയാണ് യുഎഇ പടിയിറങ്ങുന്നതെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ ഐപിയുവിലെ യുഎഇ പാര്‍ലമെന്ററി ഡിവിഷന് ചെയര്‍മാനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അറബ് ഗ്രൂപ്പിന്റെ പ്രതിനിധിയുമായ ഡോ.അലി റാഷിദ് അല്‍ നുഐമി പറഞ്ഞു. ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റില്‍ ഇന്നലെ നടന്ന 150ാമത് ഐപിയു ജനറല്‍ അസംബ്ലിയിലാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്. 2022 മുതല്‍ യുഎഇയാണ് അറബ് ഗ്രൂപിന്റെ പ്രതിനിധി.