
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
കുവൈത്ത് സിറ്റി: കുവൈത്ത് സമൂഹം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാര്‍ക്ക് കഠിന ശിക്ഷയാണ് നല്‍കുന്നതെന്നും പ്രമുഖ അഭിഭാഷകന് ജാസിം ബന്ദര്‍ പറഞ്ഞു. ലംഗികാതിക്രമങ്ങള് മനുഷ്യാവകാശങ്ങളുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനമാണ്. ഇത് ഇരകള്‍ക്ക് കടുത്ത മാനസികവും ശാരീരികവുമായ ആഘാതമാണ് ഉണ്ടാക്കുന്നത്.
പ്രത്യേകിച്ച്, പ്രായപൂര്‍ത്തിയാകാത്തവര്‍ ഇരകളാകുന്ന കേസുകള്‍ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഒന്നായാണ് കുവൈത്ത് നിയമവ്യവസ്ഥ കണക്കാക്കുന്നത്. കുട്ടിയുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ അത് പ്രതികൂലമായി ബാധിക്കുന്നു. കുവൈത്ത് പീനല്‍ കോഡ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ, പ്രത്യേകിച്ച് പ്രായപൂ ര്ത്തിയാകാത്തവര് ഉള്‍പ്പെട്ടാല്‍,കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റകൃത്യത്തില്‍ ഉപയോഗിക്കുന്ന ഉദ്ദേശ്യത്തിന്റെയും രീതികളുടെയും അടിസ്ഥാനത്തില്‍ കുറ്റവാളികളുടെ ശിക്ഷാ കാലാവധിയിലും ശിക്ഷാ രീതിയിലും മാറ്റമുണ്ട്.
സാധാരണ ജയില്‍ ശിക്ഷ മുതല്‍ ജീവപര്യന്തം തടവ് വരെ വിധിക്കാവുന്ന കുറ്റകൃത്യങ്ങളായാണ് ഇത്തരം അതിക്രമങ്ങളെ നിയമം കാണുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ചില ലൈംഗികാതിക്രമങ്ങള്‍ വധശിക്ഷക്ക് വരെ കാരണമാകുമെന്നും നിയമ വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ സംരക്ഷണത്തിന് കര്‍ശനമായ നിയമ ചട്ടക്കൂടാണ് കുവൈത്ത് നിയമവ്യവസ്ഥ വിഭാവനം ചെയ്യുന്നത്. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിന് നിയമം കര്‍ശനമായി നടപ്പിലാക്കുന്നതില്‍ കുവൈത്ത് സര്‍ക്കാരിന്റെ ഭാഗത്ത് ഉറച്ച നിലപാടാണുള്ളത്.
കഠിനമായ ശിക്ഷകള്‍ ചുമത്തുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാനും കഴിയുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.