
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ഇന്ത്യന്‍ സന്ദര്‍ശന ഭാഗമായി മുംബൈയില്‍ എത്തിയ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്മാന് ജെയ് ഷ്വായുമായും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുമായും കൂടിക്കാഴ്ച നടത്തി. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ശൈഖ് ഹംദാന്‍ ഇന്ത്യയുടെ ഏകദിന,ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ,ടി20 നായകന് സൂര്യകുമാര്‍ യാദവ്,സ്റ്റാര്‍ പ്ലെയര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരോട് കുശലാന്വേഷണം നടത്തി. ശൈഖ് ഹംദാന്‍ ടീം ഇന്ത്യ’ദുബൈ 11′ എന്നെഴുതിയ ജേഴ്സി സമ്മാനിച്ചു.