
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: ‘പ്ലാന്റ് ദി എമിറേറ്റ്സ്’ കാമ്പയിനിന്റെ ഭാഗമായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന എമിറേറ്റ്സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും മെയ് 28 മുതല്‍ 31 വരെ അല്‍ ഐനിലെ അഡ്നെക് സെന്ററില്‍ നടക്കും. പ്രാദേശിക കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.