
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന മ്യാന്മറിന് യുഎഇയുടെ മാനുഷിക സഹായം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് മ്യാന്മറിന് സഹായം നല്‍കിയത്. വിദേശകാര്യ മന്ത്രാലയം, പ്രതിരോധ വകുപ്പ്, അബുദാബി പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് സഹായം കൈമാറിയത്. 200 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, രോഗികള്‍ക്കും, ഭൂകമ്പത്തില്‍ പരിക്കേറ്റവര്‍ക്കുമുള്ള മരുന്നുകള്‍, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ഷല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.