
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന എംഎം നാസര്‍ മെമ്മോറിയല്‍ ഇലവന്‍സ് ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനം ചെയ്തു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ പ്രസിഡന്റ് പി.ബാവ ഹാജി ട്രോഫി അനാച്ഛാദനം നടത്തി.
മത്സര വിജയികള്‍ക്ക് എംഎം നാസര്‍ മെമ്മോറിയല്‍ ഐഐസി ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും 5000 ദിര്‍ഹം ക്യാഷ് പ്രൈസും,റണ്ണര്‍ അപ്പ് ടീമിന് ട്രോഫിക്ക് പുറമേ 3000 ദിര്‍ഹമും മൂന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 1000 ദിര്‍ഹമും ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്ന് ഇസ്്ലാമിക് സെന്റര്‍ ഭാരവാഹികളായ പി.ബാവ ഹാജി,ഹിദായത്തുല്ല ഹുസൈന് സികെ എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ യു.അബ്ദുല്ല ഫാറൂഖി,ഷുക്കൂര്‍ അലി കല്ലുങ്ങല്‍,അബ്ദുല്ല നദ്വി പ്രസംഗിച്ചു. ഡിജിറ്റല്‍ നറുക്കെടുപ്പ് വഴി ടീമുകളുടെ ഫിക്ചര്‍ തീരുമാനിച്ചു. കെഎംസിസി,സംസ്ഥാന,ജില്ലാ നേതാക്കളും ടീമുകളെ പ്രതിനിധീകരിച്ച് മാനേജര്‍മാരും പങ്കെടുത്തു. പിടി റഫീഖ് ടൂര്‍ണമെന്റ് വിശദീകരിച്ചു. സമീര്‍ പുറത്തൂര്നന്ദിപറഞ്ഞു.