
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ: ലോകത്തെ ഒരു ഗ്രാമത്തില്‍ സന്നിവേശിപ്പിച്ച് കാഴ്ചകളുടെയും ആസ്വാദനത്തിന്റെയും മനോഹാരിത സമ്മാനിച്ച ദുബൈയിലെ കുടുംബ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ ഗ്ലോബല്‍ വില്ലേജ് മെയ് 11ന് സമാപിക്കും. വേനല്‍ക്കാലത്ത് ഈ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം അടച്ചിടും. കൂടുതല്‍ സാംസ്കാരിക പങ്കാളിത്തത്തോടെ ഇതുവരെ കാണാത്ത വിനോദ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ പുതുമകളോടെയായിരിക്കും അടുത്ത സീസണ് ആരംഭിക്കുക. ഈ മാസം മുഴുവന്‍ ജനപ്രിയ താരങ്ങള്‍ക്ക് ആദരം നല്കുന്ന പരിപാടികള്‍ നടക്കും.