
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
5000 യൂണിറ്റ് രക്തദാനത്തിന് തുടക്കം കുറിക്കും
ദുബൈ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ‘ഡൊണേറ്റ് ബ്ലഡ്,സേവ് ലൈവ്സ്’ എന്ന പ്രമേയത്തില്‍ ദുബൈ കെഎംസിസി കൈന്‍ഡ്നെസ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് മെയ് നാലിന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ജദ്ദാഫിലെ ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ഞായറാഴ്ച രാവിലെ 8:30 മുതല്‍ ഉച്ചക്ക് 2:30 വരെയാണ് ക്യാമ്പ്. അയ്യായിരം യൂണിറ്റ് രക്തദാനം ചെയ്യുന്ന പദ്ധതിക്ക് ഇതോടെ തുടക്കം കുറിക്കും.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികള്‍,ജില്ലാ,മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികള്‍,വനിതാ കെഎംസിസി ഭാരവാഹികള്‍,ഹാപ്പിനെസ് ടീം അംഗങ്ങള്‍,കെഎംസിസി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്യും. രക്തദാനത്തിന് എത്തുന്നവര്‍ക്ക് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഒരുക്കും. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സമ്മാനങ്ങളും നല്‍കും. രക്തദാനം സമാനതകളില്ലാതെ പ്രവര്‍ത്തനമാണെന്നും മറ്റൊരാള്‍ക്ക് നല്കുന്ന മഹത്തായ സേവനമാണെന്നും മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പി.കെ ഇസ്മായീല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അബൂഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന യോഗം കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ആന്റ് ഇന്‍ഷൂറന്‍സ് വിങ് ചെയര്മാന് എസി ഇസ്മായീല്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഹംസ തൊട്ടി സ്വാഗതം പറഞ്ഞു. പിവി നാസര്‍,അഫ്സല് മെട്ടമ്മല്‍, അന്‍വര്‍ ഷാദ് വയനാട്,സലാം കന്യപ്പാടി,അഹമ്മദ്ഗനി,അന്‍വര്‍ ഷുഹൈല്‍,ഷാജഹാന് കൊല്ലം,ഡോ.ഇസ്മായീല്‍,മുഹമ്മദ് ഹുസൈന്, ഷൗക്കത്ത് അലി പങ്കെടുത്തു. എംവി നിസാര്നന്ദി പറഞ്ഞു.