സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിനടുത്ത് ദുബയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. മലപ്പുറം ഐക്കരപ്പടി വെണ്ണായൂര്‍ കുറ്റിത്തൊടി ശരീഫിന്റെ മകന് ഷെഫിന് മുഹമ്മദ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രാജസ്ഥാന് സ്വദേശി ഇര്ഫാന് അഹമ്മദും (52) അപകടത്തില്‍ മരണപ്പെട്ടു. ഖത്തറില്‍ നിന്ന് ജോലി ആവശ്യത്തിനായി തബൂക്കിലെത്തിയ ഷെഫിനും ഇര്‍ഫാനും ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിയിട്ടായിരുന്നു സംഭവം. റോഡില്‍ തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. തബൂക്കിലെ ദുബ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ദുബ കെഎംസിസിയും തബൂക്ക് കെഎംസിസി വെല്‍ഫെയര്‍ വിംഗും രംഗത്തുണ്ട്.


