
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
തൃശൂര്‍ ജില്ലാ ദുബൈ കെഎംസിസി സെമിനാര്‍ പ്രൗഢമായി
ദുബൈ: കെഎം സീതിസാഹിബ് അനുസ്മരണത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലാ കെഎംസിസി ‘സീതി സാഹിബ്: കേരള നവോത്ഥാന നായകന്’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. സീതി സാഹിബിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തില്‍ ആവശ്യമുള്ളത് ഉത്തരേന്ത്യയിലാണെന്ന് സെമിനാര്‍ വിലയിരുത്തി. ഏറെ പിന്നോക്കമായിരുന്ന മലബാറിനെ സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ശാക്തീകരിക്കുന്നതിനാണ് സീതി സാഹിബ് തലശേരിയിലെത്തിയത്. അവിടത്തെ സാമുദായിക നേതാക്കളെ സംഘടിപ്പിച്ച് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സീതി സാഹിബ് തികഞ മതേതരവാദിയായി നിലനിന്നുകൊണ്ടാണ് സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സെമിനാ ര്‍ അഭിപ്രായപ്പെട്ടു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് അധ്യക്ഷനായി. മുഹമ്മദ് വെട്ടുകാട് ആമുഖഭാഷണം നടത്തി. നിഷ്പക്ഷനും പ്രതിഭാധനനുമായ നിയമസഭാ സ്പീക്കറായിരുന്നു അദ്ദേഹം. മികച്ച വ്യക്തി പ്രഭാവത്തോടും നേതൃപാടവത്തൊടുമൊപ്പം നിലപാടുകളില്‍ വിട്ടു വീഴ്ച ചെയ്യാത്ത വ്യക്തിത്വമായിരുന്നു സീതി സാഹിബെന്ന് അനുസ്മരണ പ്രഭാഷകന്‍ അമീര്‍ മണപ്പാട്ട് പറഞ്ഞു. പരിഭാഷയില്‍ മാസ്മരികമായ കഴിവു തെളിയിച്ച വ്യക്തിത്വമായിരുന്നു സീതി സാഹിബെന്ന് അക്കാഫ് പ്രതിനിധി മച്ചിങ്ങല്‍ രാധാകൃഷ്ണന് പറഞ്ഞു. ഗാന്ധിജിയുടേതടക്കം ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന്റെ സിദ്ധി എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് മുസ്ലിംലീഗ് പാര്‍ട്ടി രൂപീകരണത്തിന് നല്കിയ സര്‍ക്കുലറില്‍ തന്നെ വായനശാലകളും ഗ്രന്ഥശാലകളും ആരംഭിക്കാനും അദ്ദേഹം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
സീതി സാഹിബിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകളുണ്ടാകാന്‍ പുതുതലമുറ പ്രയത്നിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മീഡിയവണ്‍ മേധാവിയുമായ എംസിഎ നാസര്‍ പറഞ്ഞു. സീതി സാഹിബ് ഫറൂഖ് കോളജ് തുടങ്ങിയപ്പോള്‍ അവിടെ പഠിക്കാന്‍ പെണ്‍കുട്ടികളെ കിട്ടിയിരുന്നില്ല. എന്നാല്‍ ഇന്ന് അവിടത്തെ 70 ശതമാനം വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണെന്നും ഇത് സീതി സാഹിബിന്റെ ദീര്‍ഘവീക്ഷണത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യവും ആധുനികതയും കൂടി ചേര്‍ന്ന് കേരളത്തില്‍ സാമൂഹികമായ നവോത്ഥാനത്തിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു സീതിസാഹിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ച സീതി സാഹിബ് മികച്ച സാഹിത്യകാരന് കൂടിയായിരുന്നുവെന്ന് മോഡറേറ്ററും ദുബൈ കെഎംസിസി വൈസ് പ്രസിഡന്റുമായ ഇസ്മയീല്‍ ഏറാമല പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സമദ് ചാമക്കാല,ചെമ്മുകന് യാഹുമോന്‍,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര,പിവി നാസര്‍,കെപിഎ സലാം,ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെഎസ് ഷാനവാസ്,ദുബൈ കെഎംസിസി വനിതാ വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി റീന സലീം പ്രസംഗിച്ചു. വനിതാ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സഫിയ മൊയ്തീന്,ട്രഷറര്‍ നജ്മ സാജിദ്,ജില്ലാ ഭാരവാഹികളായ ഫസ്ന നബീല്‍,ഷക്കീല ഷാനവാസ്, മിന്ഹത്ത് കോയമോന് പങ്കെടുത്തു.
സ്വാഗതസംഘം ചെയര്മാന് അഷറഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ആര്‍വിഎം മുസ്തഫ,ബഷീര്‍ പെരിഞ്ഞനം,ടിഎസ് നൗഷാദ്,കബീര്‍ ഒരുമനയൂര്‍,ഹനീഫ തളിക്കുളം,ജംഷീര്‍ പാടൂര്‍,നൗഫല്‍ പുത്തന്‍പുരക്കല്‍,സത്താര്‍ മാമ്പ്ര,ഷമീര്‍ തൃശൂര്‍,സംഘാടക സമിതി കണ്‍വീനര്‍ അഷറഫ് കിള്ളിമംഗലം,ഷറഫുദ്ദീന്(ഗുരുവായൂര്‍),ഷറഫുദ്ദീന്(കൈപ്പമംഗലം),ഷക്കീര്‍ കുന്നിക്കല്‍,ഷാജഹാന് ജാസി (മണലൂര്‍),മുസമ്മില്‍ തലശ്ശേരി,ഷാഹിര്‍ ചെറുതുരുത്തി (ചേലക്കര),സലാം മാമ്പ്ര(കൊടുങ്ങല്ലൂര്‍),മുബഷിര്‍(നാട്ടിക),അലി വെള്ളറക്കാട്,അന്‍വര്‍ സാദത്ത്(കുന്നംകുളം),മുഹമ്മദ് റസൂല്‍ഖാന്‍(തൃശൂര്‍) നേതൃത്വംനല്കി.