
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് ഉമ്മുല്‍ തുവുബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ആര്‍ക്കും പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഉമ്മുല്‍ ഖുവൈന്‍,ഷാര്‍ജ,അജ്മാന്,റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീമുകളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായാണ് തീയണച്ചത്.