
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഷാര്‍ജ: റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) പഴയ ടാക്സി ഉടമകള്‍ക്ക് വാര്‍ഷിക ബോണസായി 9,372,000 ദിര്‍ഹം വിതരണം ചെയ്തു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ പിന്തുണയ്ക്കുന്നതിനും സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ ജീവിതം നയിക്കാനുമാണ് സഹായം നല്‍കുന്നത്. ആകെ 4,686 വ്യക്തികള്‍ക്ക് ബോണസ് നല്‍കിയതായി എസ്ആര്‍ടിഎ ചെയര്മാന് യൂസഫ് ഖാമിസ് അല്‍ ഉസ്മാനി പറഞ്ഞു.