
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
റബാത്ത്: നൂതന മാധ്യമ ഉള്ളടക്കം വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ മീഡിയ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമായി റബാത്തിലെ മഗ്രിബ് അറബ് പ്രസ് ഏജന്‍സി (മാപ്)യുമായി മാധ്യമ സഹകരണം ശക്തിപ്പെടുത്താന്‍ എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) ധാരണയായി. വാം ആക്ടിങ് ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹമ്മദി മഗ്രിബ് അറബ് പ്രസ് ഏജന്‍സി ഡയരക്ടര്‍ ജനറല്‍ ഫൗദ് ആരിഫുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. എഐ സാങ്കേതിക വിദ്യകളുടെ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടാകും പരസ്പര സഹകരണം ശക്തിപ്പെടുത്തുക. പത്രപ്രവര്‍ത്തക പരിശീലനം,വൈദഗ്ധ്യ കൈമാറ്റം,ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ വികസനം എന്നിവയില്‍ രണ്ട് ന്യൂസ് ഏജന്‍സികള്‍ തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്റെയും നേതൃത്വത്തില്‍ യുഎഇയും മൊറോക്കോയും തമ്മിലുള്ള ശക്തമായ സഹകരണ ബന്ധങ്ങളെക്കുറിച്ചും അല്‍ ഹമ്മദിയും ആരിഫും സംസാരിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ മേഖലയില്‍ നൂതന ഉള്ളടക്കം നിര്‍മിക്കുന്നതില്‍ രണ്ട് ഏജന്‍സികളും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ സാധ്യതകള്‍ പങ്കുവെക്കുകയാണ് തന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മഗ്രിബ് അറബ് പ്രസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു.