
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ഇസ്ലാമബാദ്: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പാകിസ്താന് പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഇസ്ലാമാബാദില് നടന്ന കൂടിക്കാഴ്ചയില്‍ പാകിസ്താന് ആര്‍മി സ്റ്റാഫ് മേധാവി ജനറല്‍ അസിം മുനീറും പങ്കെടുത്തു. ശൈഖ് അബ്ദുല്ലയുടെ പാകിസ്താന് സന്ദര്‍ശന ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും സുദൃഢമായ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവച്ചു. അബുദാബി കിരീടാവകാശി ശൈഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫെബ്രുവരിയില്‍ നടത്തിയ പാകിസ്താന് സന്ദര്‍ശനത്തിന്റെ ഫലങ്ങളും നിരവധി തന്ത്രപരമായ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ അത് വഹിച്ച പ്രധാന പങ്കും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
പരസ്പര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യംവച്ചുള്ള സമ്പദ്വ്യവസ്ഥ,വ്യാപാരം,നിക്ഷേപം,വികസനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ശൈഖ് അബ്ദുല്ലയും ഷഹ്ബാസ് ശരീഫും ചര്‍ച്ച ചെയ്തു. യുഎഇ വിദേശകാര്യ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയേഗ്,സാമ്പത്തിക,വ്യാപാര കാര്യ സഹമന്ത്രി സഈദ് മുബാറക് അല്‍ ഹജേരി,ഊര്‍ജ,സുസ്ഥിരത വകുപ്പ്,വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബലാല, പാകിസ്താനിലെ യുഎഇ അംബാസഡര്‍ ഹമദ് ഒബൈദ് അല്‍ സാബി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.