
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: രാജ്യത്തിന്റെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില് നിന്ന് പാരമ്പര്യമായി ലഭിച്ച തത്വങ്ങളായ സഹിഷ്ണുതയും സാഹോദര്യവുമാണ് യുഎഇയുടെ വികസനത്തിന്റെ അടിത്തറയെന്ന് സഹിഷ്ണുത,സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്. യുഎഇയില്‍ നടപ്പാക്കുന്ന ‘സഹിഷ്ണുതയുടെ ഉദ്യാനങ്ങള്‍’ സംരംഭത്തിലെ പ്രധാന സൈറ്റുകളിലൊന്നായ അജ്മാനിലെ മസ്ഫൗട്ടിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.
ശൈഖ് സായിദിന്റെ പാരമ്പര്യ വീക്ഷണങ്ങളാണ് നിലവില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പിന്തുടരുന്നത്. യുഎഇയിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തെ അതിഥികള്‍ക്ക് സ്വീകാര്യമായ ഇടമൊരുക്കുന്നതിലും മസ്ഫൗട്ട് വലിയ പങ്കുവഹിക്കും. യുഎഇയിലുടനീളം കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം ‘സഹിഷ്ണുതയുടെ ഉദ്യാനങ്ങള്‍’ സ്ഥാപിക്കും. പ്രകൃതിയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സമൂഹത്തിലുടനീളം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. അജ്മാന് മുനിസിപ്പാലിറ്റി,ആസൂത്രണ വകുപ്പുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സംരംഭം പരിസ്ഥിതി സൗഹൃദത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടിയുള്ള യുഎഇയുടെ പ്രതിബദ്ധത അടയാളപ്പെടുത്തുന്നതാണ്. പ്രതിരോധശേഷിയുടെയും ഐക്യത്തിന്റെയും ദേശീയ പ്രതീകമായ ഗാഫ് മരം നട്ടുപിടിപ്പിച്ച് അജ്മാന് മുനിസിപ്പാലിറ്റി,ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി സൈറ്റ് ഉദ്ഘാടം ചെയ്തു.
‘ഈ ഉദ്യാനം നമ്മുടെ പ്രധാന മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും ജീവിത രീതിയായി സഹിഷ്ണുതയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ശൈഖ് നഹ്യാന് പറഞ്ഞു. ജനങ്ങളോടും പ്രകൃതിയോടുമുള്ള നല്ല പെരുമാറ്റം ആഘോഷിക്കുന്ന സമൂഹമെന്ന നിലയില്‍ ഉദ്യാനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അജ്മാന് മുനിസിപ്പാലിറ്റിയുമായുടെ പങ്കാളിത്തത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.