
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ഫുജൈറ: പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന് തീരാനഷ്ടമാണെന്ന് വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയും യുഎഇ നാഷണല്‍ കെഎംസിസി പ്രസിഡന്റുമായ ഡോ.പുത്തൂര്‍ റഹ്്മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അവസാനമായി അദ്ദേഹം നടത്തിയ ഹൃദയസ്പര്‍ശിയായ ആഹ്വാനം അദ്ദേഹം ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തുവരുമെന്നും ലോകം ആ ആഗ്രഹം സഫലീകരിക്കാന്‍ കൈകോര്‍ക്കുമെന്നും ആശിച്ചിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയിലും ലോകമെമ്പാടും സമാധാനം പുലരണമെന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വ്യക്തമായിരുന്നു. മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായിരുന്ന അദ്ദേഹം യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇരുണ്ട നിഴലില്പ്പെട്ടവര്ക്ക് എന്നും പ്രത്യാശയുടെ കിരണമായിരുന്നു.
യുഎഇയിലും ഇന്തോനേഷ്യയിലും ഇറാഖിലും നടത്തിയ സന്ദര്‍ശനങ്ങളില്‍ ഇസ്്ലാമിക പണ്ഡിതരുമായി അദ്ദേഹം ഇടപഴകുന്ന രീതി ലോകം കണ്‍കുളിര്‍ക്കെ കണ്ടതാണ്. കേരള മുസ്ലിംകളുടെ അഭിവന്ദ്യ നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് മാര്‍പാപ്പയെ അവസാനം സന്ദര്‍ശിച്ച മലയാളികളിലൊരാള്‍ എന്നതും ശ്രദ്ധേയവും സ്മരണീയവുമായ കാര്യമാണ്. ദുഃഖം തളംകെട്ടി നില്ക്കുന്ന ഈ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മാര്‍പാപ്പ പകര്‍ന്നു നല്കിയ സമാധാനദര്ശനങ്ങള് നമുക്ക് പ്രചോദനമായി തുടരുമെന്നും അദ്ദേഹം വിതച്ച സ്നേഹത്തിന്റെയും കരുണയുടെയും വിത്തുകള്‍ എന്നും പൂത്തുലയട്ടെയെന്നും ഡോ.പുത്തൂര്‍ റഹ്്മാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.