
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: യുഎഇയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് ലൈസന്‍സിംഗിനായി 6 പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹ്യുമണ്‍ റിസോഴ്സ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയം. തൊഴില്‍ നിയമനത്തിനും, താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും ഇത്തരം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ തൊഴിലന്വേഷകരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ റെക്കോര്‍ഡ് ഉറപ്പു വരുത്തുക, നിര്‍ദേശ പ്രകാരമുള്ള ബാങ്ക് ഗ്യാരണ്ടി നല്‍കുക, ബിസിനസ് ലൊക്കേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെയ്ക്കുന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂവെന്നും അധികൃതകര്‍ വ്യക്തമാക്കുന്നു.