
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്ന അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടകര,പൊന്നാനി മണ്ഡലം പ്രസിഡന്റ് അഹമ്മദ് അക്ബര്‍ എന്നിവര്‍ക്ക് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സംഗമത്തില്‍ വിവിധ ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങ ല്‍ അധ്യക്ഷനായി. ട്രഷറര്‍ പികെ അഹമ്മദ് ബല്ല കടപ്പുറം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി,കോയ തിരുവത്ര,അബ്ദുല്‍ ബാസിത് കായക്കണ്ടി,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,മൊയ്ദുട്ടി വേളേരി,അന്‍വര്‍ ചുള്ളിമുണ്ട,ഷാനവാസ് പുളിക്കല്‍ പ്രസംഗിച്ചു. ടികെ അബ്ദുസ്സലാം സ്വാഗതവും സിപി അഷ്റഫ് നന്ദിയും പറഞ്ഞു.