
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
വൈകുന്നേരം നാലു മണിക്ക് പ്രമുഖ ചലച്ചിത്ര താരം സമാന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും
യുഎഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ജ്വല്ലറി ഷോറൂം അബുദാബിയിലെ മുസഫയില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകുന്നേരം നാലു മണിക്ക് പ്രമുഖ ചലച്ചിത്ര താരം സമാന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്ആഘോഷമാക്കാന് ആഗ്രഹിക്കുന്നവരുടെ മുമ്പിലേക്കാണ് നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ഏറ്റവും വലിയ ഷോറൂമായി എത്തുന്നത്.
യുഎഇയിലെ ശക്തമായ സാന്നിധ്യം കൊണ്ടും സുതാര്യത,ആഭരണങ്ങളുടെ ചാരുത,മികച്ച ഷോപ്പിങ് അനുഭവം എന്നിവ കൊണ്ടും പ്രശസ്തമായ നിഷ്ക ഇപ്പോള്‍ ലോകമെമ്പാടും 100 ഷോറൂം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് നിഷ്ക മൊമെന്റസ് ജ്വല്ലറി ചെയര്മാന് നിഷിന് തസ്ലിന് സിഎം പറഞ്ഞു. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മികച്ച ആഭരണ കളക്ഷനുകള്‍ ലഭ്യമാക്കുന്ന പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഷോറൂം തുറക്കുക എന്നത് നിഷ്കയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലാണ്. അതുതന്നെയാണ് അബുദാബി നിവാസികള്‍ക്കും പുറത്തുള്ളവര്‍ക്കും നിഷ്ക ഒഴിവാക്കാനാകാത്ത അനുഭവമായി മാറുന്നത്. ഗ്രാന്‍ഡ് ലോഞ്ചിന് ഒരു കിലോ സ്വര്‍ണമാണ് വിവിധ സമ്മാനങ്ങളായി നിഷ്ക നല്‍കുന്നത്. 2000 ദിര്‍ഹത്തിന്റെ ഓരോ പര്‍ച്ചേഴ്സുകള്‍ക്കും ഗ്യാരണ്ടീട് ഗോള്‍ഡ് കോയിന്‍സും അതില്‍ തന്നെ ഭാഗ്യശാലികള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലൂടെ 200 ഗ്രാം ഗോള്‍ഡും നേടാവുന്നതാണ്.
ഇന്നു മുതല്‍ ജൂണ്‍ 1 വരെ നീളുന്ന ഗ്രാന്‍ഡ് ലോഞ്ച് ആഘോഷങ്ങളില്‍ മേല്‍പ്പറഞ്ഞവ കൂടാതെ അനേകം ഗിഫ്റ്റുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് നിഷ്ക മൊമെന്റസ് ജ്വല്ലറി ചെയര്മാന് നിഷിന് തസ്ലിന് സിഎം,മാനേജിങ് ഡയരക്ടര്‍ റിസ്വാന് ഷിറാസ് സി എം,കോ ചെയര്മാന് വിഎ ഹസന്(ചെയര്മാന് എസ്ബികെ റിയല്‍ എസ്റ്റേറ്റ് ആന്റ് ഫ്ളോറ ഹോട്ടല്‍സ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.