
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ഷാര്‍ജ എക്സ്പോ സെന്ററില്‍ മെയ് നാലു വരെയാണ് പുസ്തകോത്സവം
ഷാര്‍ജ: ‘പുസ്തകങ്ങളിലേക്ക് ഊളിയിടുക’ എന്ന പ്രമേയത്തി ല്‍ ഷാര്‍ജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന 16ാമത് കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢ തുടക്കം. യുഎഇ സുപ്രീം കൗ ണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. എക്സ്പോ സെന്റര്‍ നടക്കുന്ന പുസ്തകോത്സവം മെയ് നാലു വരെ നീണ്ടുനില്‍ക്കും. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബദൂര്‍ അല്‍ ഖാസിമി,ആരോഗ്യപ്രതിരോധ മന്ത്രി അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്,ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ.അഹ്മദ് ഫുആദ് ഹാനോ,ഷാര്‍ജയിലെ പ്രമുഖ സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥികള്‍,ബാലസാഹിത്യ പ്രതിഭകള്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികളുടെ മനോഹരമായ കലാപ്രദര്‍ശനങ്ങള്‍ അരങ്ങേറി. ശൈഖ് സുല്‍ത്താന്റെ നിരന്തര പിന്തുണക്ക് കുട്ടികള്‍ കലാരൂപത്തിലൂടെ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ഡോ.അല്‍ ഖസിമി സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷം 22 രാജ്യങ്ങളില്‍ നിന്നുള്ള 122 അറബ്, അന്താരാഷ്ട്ര പ്രസാധകരാണ് വായനോത്സവത്തില്‍ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള 133 അതിഥികള്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ 1,024ല്‍ അധികം സാഹിത്യ,സാംസ്കാരിക പരിപാടികള്‍ നടക്കും. പുറമെ വര്‍ക്ഷോപ്പുകളും നാടകാവിഷ്കാരങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്. റുബ് കര്ണ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഷാര്‍ജ ചില്‍ഡ്രന്‍സ് പവിലിയനില്‍ ‘റീഡര്‍ ഓഫ് ദ സെഞ്ചറി’ പ്ലാറ്റ്ഫോം ശൈഖ് സുല്‍ത്താന്‍ ലോഞ്ച് ചെയ്തു.
6-18 വയസുകാരെ വായനയിലൂടെ ശാക്തീകരിക്കുകയും സമൂഹത്തില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. യുഎഇബബിവൈ പവിലിയനും ഈജിപ്ഷ്യന്‍ ബോര്‍ഡും അദ്ദേഹം സന്ദര്‍ശിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാംസ്കാരിക സഹകരണം,കുട്ടികളുടെ സാഹിത്യ വികസനം എന്നിവയുടെ സംവാദത്തിനുള്ള വേദിയായി എസ്സിആര്‍എഫ് മാറി.
അറബിക് വിദ്യാര്‍ഥികളുടെ സാഹിത്യത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡിന്റെ പുതുക്കിയ വെബ്സൈറ്റ് ചടങ്ങില്‍ ലോഞ്ച് ചെയ്തു. 17ാമത് പതിപ്പിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയമാണിത്. പല സ്ഥാപനങ്ങളുടെയും പവിലിയനുകള്‍ സന്ദര്‍ശിച്ച് കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായുള്ള വിവിധ പരിപാടികളെക്കുറിച്ച് ഭരണാധികാരി വിശദീകരണം തേടി.വായനോത്സവ ഭാഗമായി നടക്കുന്ന ഷാര്‍ജ ബുക് ഇല്ലസ്ട്രേഷന് എക്സിബിഷന് സന്ദര്‍ശിച്ച ശൈഖ് സുല്‍ത്താന്‍ അന്താരാഷ്ട്ര കലാകാരന്മാരുടെ കൃതികള്‍ കാണുകയും അവരുമായി സംവദിക്കുകയും പുതുതലമുറയെ ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്തു. മൂന്ന് വിഭാഗങ്ങളില്‍ 20,000 ദിര്‍ഹം വീതം സമ്മാനത്തുകയുള്ള അവാര്‍ഡുകളാണ് ഭരണാധികാരി സമ്മാനിച്ചത്.