
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ഗസ്സയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി ദുബൈ ഹ്യുമാനിറ്റേറിയന്‍ 56.8 മെട്രിക് ടണ്‍ മെഡിക്കല്‍ സാധനങ്ങള്‍ ഈജിപ്തിലെ എല്‍ അരിഷ് വിമാനത്താവളത്തിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യൂഎച്ച്ഒ) ആവശ്യ പ്രകാരമാണ് മെഡിക്കല്‍ സഹായമെത്തിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കിയത്. 4.33 ദശലക്ഷത്തിലധികം ദിര്‍ഹം വിലമതിക്കുന്ന മെഡിക്കല്‍ സാധനങ്ങള്‍ ദുബൈ ഹ്യുമാനിറ്റേറിയന്റെ 25ാമത്തെ എയര്ലിഫ്റ്റിലാണ് എത്തിച്ചത്. 250,000ത്തിലധികം ആളുകളിലേക്ക് ഈ സഹായമെത്തും. ജനുവരി മുതല്‍ ദുബൈ ഹ്യൂമാനിറ്റേറിയന്‍ എല്‍ അരിഷിലേക്ക് ഏകദേശം 256 മെട്രിക് ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്.