
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: മികച്ച ദേശീയ സര്‍വകലാശാലകളില്‍ നിന്ന് ബഹുമതികള്‍ നേടിയ വനിതാ ബിരുദധാരികളെ ശൈഖ ഫാത്തിമ ആദരിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി,സായിദ് യൂണിവേഴ്സിറ്റി,ഹയര്‍ കോളജ് ഓഫ് ടെക്നോളജി എന്നിവിടങ്ങളില്‍ നിന്ന് അംഗീകാരം നേടിയ ബിരുദധാരികളെയാണ് ആദരിച്ചത്. അറിവും മികവും തേടുന്നത് തുടരാന്‍ അവര്‍ ബിരുദധാരികളെ പ്രേരിപ്പിച്ചു. അറിവിന്റെ ശക്തി പ്രധാന ലക്ഷ്യമാണെന്നും യുഎഇയിലെ വനിതകള്‍ നേട്ടം പിന്തുടരണമെന്നും ആഹ്വാനം ചെയ്ത ശൈഖ ഫാത്തിമ ബിരുദധാരികളെ ഹൃദ്യമായി അഭിനന്ദിച്ചു. രാഷ്ട്രനിര്‍മാണത്തിനും സുസ്ഥിര വികസനത്തിനുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ പരിശ്രമത്തോടെയും സമര്‍പ്പണത്തോടെയും പഠനത്തിന്റെ പാത തിരഞ്ഞെടുക്കുമ്പോള്‍ അത് ജീവിതത്തിലെ പരിവര്‍ത്തന യാത്രയായി മാറുമെന്നും അവര്‍ വ്യക്തമാക്കി.