
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഗ്ലോബല്‍ വില്ലേജുമായി ചേര്‍ന്നാണ് ജിഡിആര്‍എഫ്എ ടിക്കറ്റുകള്‍ വിതരണം ചെയ്തത്
ദുബൈ: ദുബൈയിലെത്തിയ സന്ദര്‍ശകര്‍ക്ക് ഗ്ലോബല്‍ വില്ലേജിലേക്കുള്ള സൗജന്യ പ്രവേശന ടിക്കറ്റുകള്‍ വിതരണം ചെയ്ത് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ). യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷം ആഘോഷത്തിന്റെ ഭാഗമായി ഗ്ലോബല്‍ വില്ലേജുമായി ചേര്‍ന്നാണ് ജിഡിആര്‍എഫ്എ ഇത് നടപ്പാക്കിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയൊ ഹത്ത ബോര്‍ഡര്‍ ക്രോസിങ്ങിലൂടെയൊ എത്തിയ യാത്രക്കാര്‍ക്കാണ് സൗജന്യ ടിക്കറ്റുകള്‍ സമ്മാനിച്ചത്. ദുബൈയുടെ സാംസ്കാരികവും വിനോദപരവുമായ ആകര്ഷണങ്ങള് അനുഭവിക്കാന്‍ ഇത് സന്ദര്‍ശകര്‍ക്ക് മികച്ച അവസരം സമ്മാനിക്കും.
ദുബൈയെ ഒരു ആഗോള ടൂറിസം ഹബ്ബായി വളര്‍ത്തിയെടുക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. സന്ദര്‍ശകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ നിരന്തരം പുതിയ സംരംഭങ്ങള്‍ നടപ്പാക്കുന്നുവെന്നും ദുബൈയുടെ ആഗോള പ്രശസ്തിയും സാംസ്കാരിക വൈവിധ്യവും ഉയര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഈ സഹകരണം സന്ദര്‍ശകരുടെ യാത്ര സമ്പന്നമാക്കുകയും ദുബൈയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശകരുടെ സന്തോഷം ഉറപ്പാക്കുന്നതിനും ജിഡിആര്‍എഫ്എ നിരന്തരമായി പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. സഹിഷ്ണുത,സാംസ്കാരിക വൈവിധ്യം,ആഗോള ലക്ഷ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ സംരംഭം ദുബൈയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.