
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: ആനിമേഷന്‍ വൈഭവങ്ങളുടെ വിസ്മയം തീര്‍ക്കുന്ന അറബ് പ്രതിഭകള്‍ക്ക് ആഗോള വേദിയായ മൂന്നാമത് ഷാര്‍ജ ആനിമേഷന്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നലെ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു. ചടങ്ങില്‍ ഷാര്‍ജ ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയും ഷാര്‍ജ ബുക് അതോറിറ്റി അധ്യക്ഷ ശൈഖ ബദൂര്‍ ബിന്റ് സുല്‍ത്താന്‍ അല്‍ ഖാസിമിയും പങ്കെടുത്തു. ചതുര്‍ദിന സമ്മേളനത്തില്‍ 26 വര്ക്ഷോപ്പുകള്,21 പാനല്‍ ചര്‍ച്ചകള്‍,ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ നടക്കും. ആനിമേഷന്റെ ഭാവി ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ 72 അന്താരാഷ്ട്ര വിദഗ്ധരാണ് പങ്കെടുക്കുന്നത്. ജാപ്പനീസ് ആനിമെ ലോകത്തെ പ്രതിഭകള്‍ക്ക് ഈ വര്‍ഷം പ്രത്യേക ആദരം നല്കി. ‘സ്പിരിറ്റഡ് അവേ’ എന്ന ഹിറ്റ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മസായുകി മിയാജി,ടമിയ ടെരാഷിമ, ഡിസ്നിയിലെ ടോംടോണി ബാങ്ക്രോഫ്റ്റ്, സാന്‍ഡ്രോ ക്ലൂസോ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ‘നമ്മുടെ കഥകള്‍ നമ്മള് തന്നെ പറയേണ്ട സമയമാനു,’ എന്ന് ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഖൗല അല്‍ മുജൈനി അവതരിപ്പിച്ചു. അറബ് ലോകം മനോഹരമായ പ്രതിഭകളുടെ നാടാണ്. അവര്‍ക്ക് വേണ്ടത് അവസരവും പിന്തുണയും മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസ്എസി 2025 സാങ്കേതികതയും സാംസ്കാരികതയും സമന്വയിപ്പിച്ച ആനിമേഷന്‍ വിരുന്നാണ് സമ്മാനിക്കുന്നത്.