
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: സുഡാനീസ് സായുധ സേനയിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കൈമാറാനുള്ള ശ്രമം യുഎഇ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുത്തി. നിയമവിരുദ്ധ ആയുധ ബ്രോക്കറേജ്,മധ്യസ്ഥത, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ട ഒരു സെല്ലിലെ അംഗങ്ങളെ ബന്ധപ്പെട്ട അധികാരികളുടെ ആവശ്യമായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിന് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റിനുള്ളില്‍ വലിയ അളവില്‍ വെടിമരുന്ന് പരിശോധിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഗിരാനോവ് ഇനത്തില്‍പ്പെട്ട 7.62 ഃ 54.7 എംഎം വെടിക്കോപ്പുകളുടെ ഏകദേശം അഞ്ച് ദശലക്ഷം റൗണ്ടുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ, ഇടപാടിന്റെ സാമ്പത്തിക വരുമാനത്തിന്റെ ഒരു ഭാഗം രണ്ട് സംശയിക്കപ്പെടുന്നവരുടെ ഹോട്ടല്‍ മുറികളില്‍ നിന്ന് കണ്ടെത്തി. സെല്‍ അംഗങ്ങള്‍ക്ക് സുഡാനിലെ മുതിര്‍ന്ന സൈനിക വ്യക്തികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അറ്റോര്‍ണി ജനറല്‍ ഡോ.ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു. മുന്‍ ഇന്റലിജന്‍സ് ഓഫീസറും മുന്‍ ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവുമായ സലാ ഗോഷ്,മുന്‍ സുഡാനിലെ ഇന്റലിജന്‍സ് ഡയറക്ടര്‍, മുന്‍ ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ്,അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍,യാസര്‍ അല്അട്ട എന്നിവരുമായി അടുപ്പമുള്ള രാഷ്ട്രീയക്കാരന്, നിരവധി സുഡാനിലെ ബിസിനസുകാര്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.