
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: സമുദ്ര ഗതാഗത സേവനങ്ങള്‍ക്കായുള്ള സീസണല്‍ നെറ്റ്വര്‍ക്ക് സംരംഭം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങളിലൂടെ സമുദ്ര ഗതാഗത ശൃംഖല ആര്‍ടിഎ വലിയ രീതിയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നൂതന ഡാറ്റാ സംവിധാനം ആര്‍ടിഎ ആവിഷ്കരിക്കുന്നത്. ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് ചടുലതയും സീസണ് സേവനങ്ങളുടെ വ്യത്യസ്തമായ ചലനാത്മകതയുമായും പ്രതിഫലിപ്പിക്കുന്ന സംവിധാനമാണിത്. പൊതു അവധി ദിനങ്ങള്‍,ഉത്സവ സീസണുകള്‍,എമിറേറ്റിലെ പ്രധാന ഇവന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ഇത് സഹായകമാകും.
വൈവിധ്യമാര്‍ന്ന സ്രോതസുകളില്‍ നിന്നുള്ള വലിയ ഡാറ്റ വിശകലനം ചെയ്യുന്നതിനും പ്രോസസ് ചെയ്യുന്നതിനും രൂപകല്‍പ്പന ചെയ്ത ആന്തരിക അല്‍ഗോരിതങ്ങള്‍ സീസണല്‍ സമുദ്ര ഗതാഗത ശൃംഖലയുടെ വികസനത്തെ കൂടുതല്‍ ശക്തമാക്കും. ഈ അല്‍ഗോരിതങ്ങള്‍ നെറ്റ്വര്‍ക്കിനായി വഴക്കമുള്ള പ്രവര്‍ത്തന പദ്ധതിയുടെ വികസനം സുഗമമാക്കുന്നു. കൂടാതെ മേഖലയുടെ ഭാവി ഡാറ്റ വിശകലനത്തിനായി സ്കെയിലബിളുമാണ്. സീസണിലേക്കുള്ള മോഡല്‍ ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ഓരോ സീസണും സ്വതന്ത്രമായി വിലയിരുത്തപ്പെടുന്ന ആപ്ലിക്കേഷനാണിത്. സമുദ്ര ഗതാഗത രീതികളുടെ ഒക്യുപ്പന്‍സി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ സംതൃപ്തി നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത മനസിലാക്കുന്നതിനും ഇത് ഉപകരിക്കും.
ഇന്നു മുതല്‍ വേനല്‍ക്കാല പദ്ധതി നടപ്പിലാക്കും. പുതിയ ഡാറ്റാ സെറ്റുകള്‍ സേവന വികസന പഠനങ്ങള്‍ക്ക് നിര്‍ണായകമായ ഇന്‍പുട്ട് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്തൃ രീതി വ്യക്തമാക്കിയും ഡിമാന്‍ഡ് പാറ്റേണുകള്‍ പ്രവചിച്ചും നെറ്റ്വര്‍ക്ക് കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ബിഗ് ഡാറ്റ,നൂതന സംവിധാനങ്ങള്‍,ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നത് സീസണല്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്ക് സംരംഭം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ സഹായിക്കും. മാത്രമല്ല, മികച്ച അന്താരാഷ്ട്ര രീതികള്‍ക്കനുസൃതമായി, ശ്രദ്ധാപൂര്‍വ്വം വികസിപ്പിച്ച പദ്ധതികളും വിശദമായ പ്രവര്‍ത്തന ടൈംടേബിളുകളും പിന്തുടര്ന്ന് കൃത്യമായും കാര്യക്ഷമമായും സേവനങ്ങള്‍ വിന്യസിക്കാന്‍ സാധിക്കും.
സമുദ്ര ഗതാഗത ശൃംഖലയില്‍ നിന്നുള്ള ഡാറ്റ വിലയിരുത്തുന്നതിന് പ്രവചന,വിശകലന സംവിധാനം ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി. പ്രവര്‍ത്തന മാറ്റങ്ങളുടെ ആഘാതം പ്രവചിക്കാനും, യാത്രക്കാരുടെ എണ്ണം, ഒക്യുപ്പന്‍സി നിരക്കുകള്‍, സമുദ്ര ഗതാഗത രീതികളുടെ വരുമാന പ്രകടനം എന്നിവയ്ക്ക് അനുസൃതമായി സേവന ഷെഡ്യൂളുകളും യാത്രാകളും ക്രമീകരിക്കുന്നതില്‍ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം വിലയിരുത്താനും പദ്ധതി പ്രാപ്തമാണ്.
സീസണല്‍ അടിസ്ഥാനത്തിലാണ് ഈ സംരംഭം നടപ്പിലാക്കുക, ഒക്യുപ്പന്‍സി നിരക്കുകള്‍ മെച്ചപ്പെടുത്തുകയും സമുദ്ര ഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയും ചെയ്യുമ്പോള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.