
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
മലപ്പുറം ജില്ലാ കെഎസിസിയാണ് സംഘാടകര്‍
അല്‍ഐന്‍: മലപ്പുറം ജില്ലാ കെഎസിസി സംഘടി പ്പിക്കുന്ന തേഞ്ഞിപ്പലം അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് 5 ശനിയാഴ്ച അല്‍ഐന്‍ ഇക്കൊ സ്ട്രയന് ഷൂട്ടിങ് ക്ലബ്സ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ആറു മണി മുതല്‍ സീനിയര്‍,ജൂനിയര്‍ കുട്ടികളുടെ മത്സരങ്ങളോടെ ആരംഭിക്കും. രാത്രി ഒമ്പതു മണിക്ക് ജെന്റ്സ് ഫുട്ബോളിന് തുടക്കമാകും. ഇന്റര്‍നാഷണല്‍ ഫുട് ബോളര്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുഖ്യാഥിതിയാകും. ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്പോണ്‍സര്‍മാര്‍ കമ്മിറ്റിക്ക് കൈമാറി. സ്റ്റേറ്റ് ആക്റ്റിങ് സെക്രട്ടറി സമദ് പൂന്താനം,സെക്രട്ടറി അലിമോന് ആലത്തിയൂര്‍,ടൂര്‍ണമെന്റ് ഒഫീഷ്യല്‍ കോയ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് നിസാര്‍ തൊട്ടിയില്‍,ജനറല്‍ സെക്രട്ടറി സലീം മണ്ടായപ്പുറം,ട്രഷര്‍ സുലൈമാന്‍ ചേകനൂര്‍,വൈസ് പ്രസിഡന്റുമാരായ അലവി ഹാജി,അഷ്റഫ് കേതോടി,സെക്രട്ടറിമാരായ ഫിറോസ്,മുജീബ്,സലാം,അഷറഫ് പെരിന്തല്‍മണ്ണ പങ്കെടുത്തു.