
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: ലബനന് പ്രസിഡന്റ് ജോസഫ് ഔണും വിദേശകാര്യ മന്ത്രിയും പ്രവാസി മന്ത്രിയുമായ യൂസഫ് റജ്ജിയും അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിച്ചു. ‘സൗന്ദര്യം,വാസ്തുവിദ്യ,മതപരമായ പ്രതീകാത്മകത എന്നിവയാല്‍ നിറഞ്ഞ മനോഹരമായ മതസ്മാരകം പുതിയ അനുഭൂതിയാണ് പകര്‍ന്നതെന്ന് ജോസഫ് ഔണ് പറഞ്ഞു. സ്വന്തം നാട്ടിലെ ആരാധനാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഐക്യത്തിനും ഇടമാക്കുന്നതിനുമുള്ള യുഎഇയുടെ താല്പര്യം ഗ്രാന്റ് മസ്ജിദില്‍ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ രാഷ്ട്രപിതാവിന്റെ പൈതൃകത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സഹവര്‍ത്തിത്വം,സഹിഷ്ണുത,വിശാല മനസ്സ് എന്നിവ മുറുകെ പിടിക്കുന്ന ഗ്രാന്റ് മസ്ജിദിന്റെ സാംസ്കാരിക സന്ദേശം ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.യൂസുഫ് അല്‍ ഉബൈദ്ലി പരിചയപ്പെടുത്തി. പള്ളിയുടെ ഹാളുകളും പുറത്തെ ഇടനാഴികളും ലബനന് പ്രസിഡന്റും സംഘവും നടന്നുകണ്ടു. ലോകമെമ്പാടും ഇസ്ലാമിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും സാംസ്കാരിക ആശയവിനിമയം വര്‍ധിപ്പിക്കുന്നതിലും ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്ററിന്റെ പ്രധാന പങ്കിനെ പ്രതിനിധി സംഘം മനസിലാക്കി.
പള്ളിയുടെ ചരിത്രം,വാസ്തുവിദ്യാ സൗന്ദര്യം,എല്ലാ കോണുകളും അലങ്കരിച്ച വ്യത്യസ്തമായ ഇസ്ലാമിക വാസ്തുകല എന്നിവയെ കുറിച്ച് പ്രതിനിധി സംഘം ചോദിച്ചറിഞ്ഞു. വൈവിധ്യമാര്‍ന്ന കലാപരവും വാസ്തുവിദ്യാ രൂപകല്പനകളും ഐക്യത്തില്‍ ചാലിച്ച സാംസ്കാരിക സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഇസ്ലാമിക നാഗരികതയുടെ മികച്ച ഉദാഹരണങ്ങളും പള്ളിയുടെ അതുല്യമായ ശേഖരങ്ങളെയും അവരെ പരിചയപ്പെടുത്തി.
ഗ്രാന്റ് മോസ്ക് സെന്ററിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമായ ‘ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്:ലൈറ്റ്സ് ഓഫ് പീസ്’ എന്ന പുസ്തകത്തിന്റെ ഒരു പകര്‍പ്പ് ലബനന് പ്രസിഡന്റിന് സമ്മാനിച്ചു. പള്ളിയുടെ അതുല്യമായ വാസ്തുവിദ്യാ ശൈലി എടുത്തുകാണിക്കുന്ന ഈ പുസ്തകത്തില്‍ ‘സ്പേസസ് ഓഫ് ലൈറ്റ്’ അവാര്‍ഡ് നേടിയ ചിത്രങ്ങളുണ്ട്. പള്ളിയുടെ വാസ്തുവിദ്യയും കലാപരവുമായ മഹത്വം കണ്ടെത്തുന്നതിനുള്ള ദൃശ്യ യാത്രയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതാണ് പുസ്തകം.