
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജിഡിആര്‍എഫ്എ) വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വകുപ്പിന്റെ പ്രധാന കാര്യാലയത്തിലും എമിറേറ്റിലെ വിവിധ കമ്പനികളുടെ തൊഴിലിടങ്ങളിലും നടന്ന ആഘോഷങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുത്തു. അല്‍ ജാഫ്ലിയ ഓഫീസില്‍ നടന്ന പ്രധാന പരിപാടിക്ക് വകുപ്പ് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.
ഈ വര്‍ഷത്തെ ആഘോഷം യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷാചരണത്തിന്റെ ഭാഗമായി സഹിഷ്ണുത,ബഹുമാനം,സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരുന്നു. ജിഡിആര്‍എഫ്എ ഡയറക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക ഫീല്‍ഡ് ടീമുകള്‍ രൂപീകരിച്ച് വിവിധ കമ്പനികള്‍ സന്ദര്‍ശിച്ച് തൊഴിലാളികളോടൊപ്പം ഉദ്യോഗസ്ഥര്‍ ദിനാചരണം സമ്പന്നമാക്കി. തൊഴിലാളികളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതായിരുന്നു പരിപാടികള്‍. കൂടാതെ, എല്ലാ ജീവനക്കാര്‍ക്കും അവരുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വകുപ്പിന്റെ ആശംസാ സന്ദേശം ടെക്സ്റ്റ് മെസേജ് വഴി അയച്ചിരുന്നു. ദുബൈ ജിഡിആര്എഫ്എ്ക്ക് ഓരോ തൊഴിലാളിയുടെയും പങ്ക് വിലപ്പെട്ടതാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ പങ്കാളിത്തം മുന്‍കാല വിജയങ്ങളുടെ തുടര്‍ച്ചയാണെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു.
മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും ഐക്യബോധമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ദുബൈയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ദുബൈ ജിഡിആര്‍എഫ്എ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.