
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: അമ്പത് ദിര്‍ഹമിന് അനിയന്ത്രിത അവസരങ്ങളൊരുക്കി ദുബൈ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരെ മാടിവിളിക്കുന്നു. യുഎഇ നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പരിധിയില്ലാത്ത കാര്‍ണിവല്‍ റൈഡുകള്‍ ആസ്വദിക്കാനുള്ള ഗംഭീര ഓഫറാണ് ഇന്നലെ ഗ്ലോബല്‍ വില്ലേജ് പ്രഖ്യാപിച്ചത്. ഈ മാസം 11ന് സീസണ് അവസാനിക്കാനിരിക്കെയാണ് ഗ്ലോബല്‍ വില്ലേജ് കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ സ്വീകരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുത്ത റൈഡുകള്‍ക്ക് മാത്രമേ പരിമിതകാല ഓഫര്‍ നിലനില്ക്കുകയുള്ളൂ. സീസണ് 29 അവസാനിക്കുന്നതു വരെ ഇത് പ്രാബല്യത്തിലുണ്ടാകും.
ഗ്ലോബല്‍ വില്ലേജിലെ പ്രധാന ആകര്‍ഷണമാണ് കാര്‍ണിവല്‍ സോണ്‍. 195ലധികം റൈഡുകള്‍,ഗെയിമുകള്‍,ആകര്ഷണങ്ങള് എന്നിവ ഇതിലുള്‍പ്പെടുന്നു. കുടുംബങ്ങള്‍ക്ക് ഇത് ഏറെ ഗുണകരമാകും. നിലവില്‍ 12 വയസും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാം.
മുമ്പ് മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും ദൃഢനിശ്ചയമുള്ളവര്ക്കും മാത്രമായിരുന്നു സൗജന്യ പ്രവേശനം.
ഏപ്രില്‍ 29 മുതല്‍ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,ഹത്ത ബോര്‍ഡര്‍ ക്രോസിങ് വഴി എത്തിയ യാത്രക്കാരെ ഗ്ലോബല്‍ വില്ലേജിലേക്കുള്ള സൗജന്യ ടിക്കറ്റുകള്‍ നല്കി സ്വീകരിക്കുന്നുണ്ട്. ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ആണ് യുഎഇയിലെ ഏറ്റവും ജനപ്രിയമായ കുടുംബ വിനോദ കേന്ദ്രത്തിലേക്ക് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തത്.