
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ,കുട്ടിക്കടത്ത്,കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി നാലാമത് ലോക പൊലീസ് ഉച്ചകോടി ഈ മാസം 13 മുതല്‍ 15 വരെ ദുബൈയില്‍ നടക്കും. നൂറിലധികം രാജ്യങ്ങളില്‍ നിന്ന് ആഗോള പ്രശസ്തരായ 150ലധികം പ്രഭാഷകരും ചിന്തകരും നിയമ നിര്‍വഹണ വിദഗ്ധരും ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. ദുബൈ പൊലീസ് സംഘടിപ്പിക്കുന്ന ഉച്ചകോടി അന്താരാഷ്ട്ര സഹകരണത്തിനും വിജ്ഞാന കൈമാറ്റത്തിനും പൊലീസിങ്ങിലെ പുതിയ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള ആശയങ്ങള്‍ പങ്കുവക്കുന്നതിനുള്ള സുപ്രധാന വേദിയാണ്. ലോകമെമ്പാടുമുള്ള നിയമ നിര്‍വഹണ ഏജന്‍സികള്‍ നൂതന സാങ്കേതിക വിദ്യകള്‍ കൂടുതലായി സ്വീകരിക്കുന്നതിനാല്‍ അത്യാധുനിക നിയമ നിര്‍വഹണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ സംരംഭങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.