
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
അബുദാബി: ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക,വികസന മേഖലകളിലെ സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇക്വഡോര്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും യുഎഇ വിദേശകാര്യ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയേഗ്,രാഷ്ട്രീയകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലാന സാക്കി നുസൈബെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.