
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: യുഎഇയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസം ഏപ്രിലാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 2003 മുതല്‍ യുഎഇയില്‍ ഏറ്റവും ചൂടേറിയ മാസം ഏപ്രിലാണെന്ന് എന്‍സിഎം വ്യക്തമാക്കി. ഏപ്രിലിലെ ശരാശരി ദൈനംദിന താപനില 42.6 ഡിഗ്രി സെല്‍ഷ്യസാണ്.
തെക്കു പടിഞ്ഞാര്‍ മരുഭൂമിയില്‍ നിന്ന് ചൂട് കൊണ്ടുവരുന്ന നേരിയ കാറ്റ് യുഎഇയെ ചുട്ടുപൊള്ളിക്കുന്നതാണ് സീസണല്‍ അല്ലാത്ത ഉഷ്ണതരംഗത്തിന് കാരണം. ഇതില്‍ നിന്നു വിഭിന്നമായാണ് 2024 ഏപ്രിലില്‍ രാജ്യത്തുടനീളം വെള്ളപ്പൊക്കമുണ്ടായത്.
വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 46.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അല്‍ഐനിലെ സ്വീഹാനിലായിരുന്നു ഈ കടുത്ത ചൂട് അനുഭവപ്പെട്ടത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന യുഎഇ പൊതുജനാരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎഇ കൂടുതല്‍ ചൂടുള്ള വേനല്‍ക്കാലത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഭാവിയില്‍ വേനല്‍ക്കാലം ആറ് മാസത്തേക്ക് നീളുമെന്നും ശരത്കാല,വസന്തകാലങ്ങളുടെ ദൈര്‍ഘ്യം കുറയുമെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതായി അബുദാബിയിലെ ഖലീഫ സര്‍വകലാശാലയിലെ ഇന്ഗ്യോസ് ലാബിന്റെ തലവനും കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ഡോ.ഡയാന ഫ്രാന്‍സിസ് പറഞ്ഞു.
അതേസമയം ഇന്നലെ എന്‍സിഎം പുറത്തിറക്കിയ അഞ്ച് ദിവസത്തെ ബുള്ളറ്റിനില്‍ തെക്ക്പടിഞ്ഞാറ് നിന്ന് കാറ്റ് വടക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് മാറുമെന്നും ചൊവ്വാഴ്ച ചൂട് കുറയുമെന്നും പറയുന്നുണ്ട്. എന്നാലും ബുധനാഴ്ചയോടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് പൊടിപടലങ്ങള്‍ സൃഷ്ടിക്കുമെന്നും ദൃശ്യപരത കുറയ്ക്കുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്കി.
ഇന്ന് അബുദാബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 42 ഡിഗ്രി സെല്ഷ്യസുമാകുമെന്ന് എന്‍സിഎം അറിയിച്ചു. നാളെ ഈ രണ്ട് നഗരങ്ങളിലും 43 ഡിഗ്രി സെല്‍ഷ്യസാകും ചൂട്.
അടുത്തയാഴ്ച ചൂട് കുറയും
അബുദാബി: യുഎഇയില്‍ അടുത്തയാഴ്ച ചൂടിന് അല്പം കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിച്ചു. ഗള്‍ഫിലെ കാറ്റിന്റെ ചലനങ്ങളിലെ മാറ്റങ്ങള്‍ കാരണം ചൊവ്വാഴ്ച മുതല്‍ താപനില കുറയുമെന്നാണ് പ്രവചനം.