
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: വടകര എന്‍ആര്‍ഐ ഫോറം അബുദാബി പ്രവര്‍ത്തനോദ്ഘാടനവും ഈദ്,വിഷു,ഈസ്റ്റര്‍ ആഘോഷവും സംഘടിപ്പിച്ചു. മതമൈത്രി വിളിച്ചോതി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി പ്രസിഡന്റ് ജയറാം റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ബഷീര്‍ കപ്ലിക്കണ്ടി അധ്യക്ഷനായി. യില്‍ 96.7 എഫ്എം അവതാരകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ മയക്കു മരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പുനത്തില്‍ സ്വാഗതവും ട്രഷറര്‍ യാസിര്‍ പയ്യോളി നന്ദിയും പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി,മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍,ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വിടിവി ദാമോദരന്‍,എന്‍ആര്‍ഐ ഫോറം ദുബൈ പ്രസിഡന്റ് ഇക്ബാല്‍ ചെക്യാട്,വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ലെമിന യാസിര്‍,കണ്‍വീനര്‍ അഷിക റിനീഷ്,ബാലവേദി പ്രസിഡന്റ് മിന്‍ഹ റിയാസ്,ജനറല്‍ സെക്രട്ടറി ഹിഷാന്‍ വികാസ്,റജബ് കാര്‍ഗോ എംഡി ഫൈസല്‍ കാരാട്ട്,അഹല്യ ഹോസ്പിറ്റല്‍ പ്രതിനിധി സത്യന് പ്രസംഗിച്ചു.
ഫോറം ഓഡിറ്റര്‍ ജയകൃഷ്ണന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. സീനിയര്‍ ഭാരവാഹികളായ ഇന്ദ്ര തയ്യില്‍,രവീന്ദ്രന് മാസ്റ്റര്‍,ബഷീര്‍ ഇബ്രാഹീം,എക്സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുല്‍ ബാസിത് കായക്കണ്ടി,രജീദ് പട്ടോളി,യാസിര്‍ കല്ലേരി,വികാസ്,നിധീഷ്,അജിത്ത്,ബിജു,രാജേഷ് എന്‍ആര്‍,മുകുന്ദന്,സിറാജ് പി.ടി,റിയാസ് മൂടാടി,മുഹമ്മദ് ടിസി,അഹില്‍,സ്മിത ബിജു,പൂര്‍ണിമ ജയകൃഷ്ണന്,ജിഷ ശ്രീജിത്ത് നേതൃത്വം നല്കി. ആര്‍ട്സ് സെക്രട്ടറി ഇക്ബാല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ഫോറം മെമ്പര്‍മാര്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും മെഹ്ഫില്‍ അബുദാബിയുടെ മുട്ടിപ്പാട്ടും പരിപാടികള്‍ക്ക് മാറ്റുകൂട്ടി.