
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ഇന്നു മുതല്‍ ദുബൈയില്‍ എയര്‍പോര്‍ട്ട് ഷോ. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന 24ാമത് എയര്‍പോര്‍ട്ട് ഷോയില്‍ വ്യോമയാന വിദഗ്ധര്‍,വിമാനത്താവള ഓപ്പറേറ്റര്‍മാര്‍,സാങ്കേതിക ദാതാക്കള്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ്് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള 140ലധികം പ്രദര്‍ശകരും 30 രാജ്യങ്ങളില്‍ നിന്നുള്ള 70 സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.