
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തക മേളയുടെ ഒമ്പതാം ദിവസത്തെ സമ്പന്നമാക്കി ‘അല്‍ മുതനബ്ബി’ സാംസ്കാരിക സെമിനാര്‍. ‘അല്‍ മുതനബ്ബി’യുടെ കണ്ടുപിടിത്തങ്ങള്‍ എന്ന സെഷനില്‍ പ്രമുഖ അറബ് കവി ഡോ.ഖലീല്‍ അല്‍ മുതനബ്ബിയുടെ പൈതൃകത്തെയും അറബി സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്വാധീനത്തെയും പങ്കുവച്ചു. കണ്ടന്റ് ക്രിയേറ്റര്‍ ലാന മെദാവര് മോഡറേറ്ററായിരുന്നു. അറബി സാഹിത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് അബുദാബി അറബിക് ഭാഷാ കേന്ദ്രം ചെയര്മാന് അലി ബിന്‍ തമീമിനെ പ്രശംസിച്ചു കൊണ്ടാണ് ഡോ.ഖലീല്‍ ചര്‍ച്ച ആരംഭിച്ചത്. വായനക്കാര്‍ക്ക് ‘അല്‍ മുതനബ്ബിയോടുള്ള എക്കാലത്തെയും ആകര്‍ഷണം അദ്ദേഹം എടുത്തുപറഞ്ഞു. ‘അല്‍ മുതനബ്ബി’യുമായി തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് അലി ബിന്‍ തമീം സംസാരിച്ചു, അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുതുതായി പുറത്തിറക്കിയ പുസ്തകം ഈ സാഹിത്യ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറല്‍ പഠനത്തിനിടയില്‍ ഡോ.ഖലീലിന്റെ മാര്‍ഗനിര്‍ദേശം അദ്ദേഹത്തിന്റെ ബൗദ്ധിക പാത രൂപപ്പെടുത്തുന്നതിലും നജീബ് മഹ്ഫൂസിന്റെ കൃതികളോടുള്ള താല്‍പ്പര്യത്തിന് പ്രചോദനം നല്‍കിയതിലും അദ്ദേഹം നന്ദി പറഞ്ഞു.
അല്‍ മുതനബ്ബിയുടെ വ്യത്യസ്തമായ കാവ്യശൈലിയെയും സൗന്ദര്യശാസ്ത്ര വൈഭവത്തെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അല്‍ മുതനബ്ബിയുടെ കവിതകളില്‍ യഹൂദ മതത്തെയും ക്രിസ്തു മതത്തെയും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. അത് അദ്ദേഹത്തിന്റെ വിശ്വാസങ്ങളെക്കുറിച്ച് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നിമിത്തമായി. കൂടുതല്‍ ആഴത്തിലുള്ള ചോദ്യം വിഭാഗീയ സ്വത്വത്തെക്കുറിച്ചായിരിക്കില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചായിരിക്കാമെന്ന് അലി ബിന്‍ തമീം അഭിപ്രായപ്പെട്ടു.