
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ഫുജൈറ: കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കെപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫുജൈറ റോയല്‍ സ്ട്രൈക്കേഴ്സ ചാമ്പ്യന്മാരായി. പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച ആവേശകരമായ പോരാട്ടം വീക്ഷിക്കാന്‍ നൂറുകണക്കിന് കാണികളും പ്രവര്‍ത്തകരും എത്തിയിരുന്നു. കെഎംസിസിയുടെ പ്രവര്‍ത്തന പഥത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത കെപിഎല്‍ സീസണ് വണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടര്‍ വര്‍ഷങ്ങളിലും നടക്കുമെന്ന് സംഘടകര്‍ പറഞ്ഞു. വിജയികളായ ഫുജൈറ റോയല്‍ സ്ട്രൈക്കേഴ്സിന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ ട്രോഫിയും ക്യാഷ് പ്രൈസും മറ്റു ട്രോഫികളും പ്രോത്സാഹന സമ്മാനങ്ങളും ഭാരവാഹികളും സമ്മാനിച്ചു.
ബഷീര്‍ ഉളിയില്‍,സികെ അബുബക്കര്‍,ഇബ്രാഹീം ആലമ്പാടി,റാഷിദ് ജാതിയേരി,മുഹമ്മദ് അലി ആയഞ്ചേരി,അഡ്വ.മുഹമ്മദ് അലി,റാഷിദ് മസാഫി, അസീസ് കടമേരി,റഹിം കൊല്ലം,ഹബീബ് കടവത്ത്,ഷംസു വലിയകുന്ന്,മുഹമ്മദ് ഗിരിയ്യ, ഫൈസല്‍ ബാബു,ഫിറോസ് തിരുര്‍,ജസീര്‍ എംപിഎച്ച്,ഹസന് ആലപ്പുഴ,സമദ്,അബ്ദുല്‍ ഖാദര്‍,ബഹീജ്,നിസാര്ഷാ,നിഷാര്‍ പൊന്നാനി,സാജിദ് ക്യാപ്റ്റന്‍,ഹനീഫ കൊക്കച്ചാല്‍, ജാഫര്‍ കപ്പൂര്‍,അന്‍സാരി നേതൃത്വംനല്കി.