
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
അല്‍ഐന്‍: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച തേഞ്ഞിപ്പലം അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് ‘5’ സമാപിച്ചു. സമാപന സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാര്‍ തൊട്ടിയില്‍ അധ്യക്ഷനായി. ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക മുഖ്യാഥിതിയായിരുന്നു. 12 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ജി7എഫ്സി അല്‍ഐന്‍ ജേതാക്കളായി. കോട്ടക്കല്‍ മണ്ഡലം കെഎംസിസിയാണ് റണ്ണഴ്സപ്പ്. കുട്ടികളുടെ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അല്‍ഐന്‍ ജൂനിയര്‍ സ്കൂള്‍ ഒന്നാം സ്ഥാനവും അല്‍ഐന്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഗലാക്റ്റിക്കോസ് ഒന്നും അസാരിയോര്സ് രണ്ടാം സ്ഥാനവും നേടി.
ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് റസല്‍ മുഹമ്മദ് സാലി അനസ് എടത്തൊടികക്ക് ഉപഹാരം നല്കി. ട്രഷറര്‍ മുനവ്വര്‍ പൊന്നാനി,സലീം വെഞ്ഞാറമൂട്,അന്‍സാര്‍ കിളിമാനൂര്‍,ബെന്നി ഇന്‍കാസ്,ജാബിര്‍ ബീരാന്,ഹുസൈന് മാസ്റ്റര്‍ ബ്ലൂസ്റ്റാര്‍,ലോക കേരള സഭാംഗം അബൂബക്കര്‍,ഇന്ത്യന്‍ സോഷ്യല്‍ സെ ന്റര്‍ മുന്‍ പ്രസിഡന്റ് മുബാറക് മുസ്തഫ,സ്പോണ്‍സര്‍മാരായ. ഡോ.ശാഹുല്‍ ഹമീദ്,ഡോ.ഷാജഹാന്,ജലീല്‍ കരവാന്‍ സ്വീറ്റ്സ്,അബൂബക്കര്‍ ടോപ്ഫൈവ്,നൗഷാദ് അജ്വ,ഷംസു വേള്‍ഡ് ലിങ്ക്,അവാഫി കോയ,ഇബ്രാഹിം,ഷമീര്‍ അല്‍മാദ,ഫൈസല്‍ ഗള്‍ഫ് ടീ,മുസ്തഫ പുല്ലാട്ടില്‍,റാഷിദ് റസ്റ്റാറന്റ്,റസാഖ് അല്‍ഐന്‍ ഫാം,കെഎംസിസി സംസ്ഥാന ഭാരവാഹികളായ തസ്വീര് ശിവപുരം,ബീരാന്‍കുട്ടി കരേക്കാട്,കുഞ്ഞു പകര,മഹമൂദ് ഹാജി,സലാം മാസ്റ്റര്‍,മുത്തലിബ് കാടങ്കോട്,അലിമോന് ആലത്തിയൂര്‍,സമദ് പൂന്താനം,അബ്ദുല്‍ കലാം പി,ഹമീദ്,ജില്ലാ ഭാരവാഹി കളായ ഇക്ബാല്‍ പരപ്പ,അബ്ദുല്‍ നാസര്‍ വലിയപറമ്പ്,റജീഫ് വയനാട്,സലാം യുസി, ഇസ്മായീല്‍ കോഴിക്കോട്,നിഷാദ് മോളൂര്‍,നഹീം പാലക്കാട്,ഫൈസല്‍ ഹംസ,മുത്തലിബ് ചാവക്കാട് പങ്കെടുത്തു.
അല്‍ ഐന്‍ ഇന്ത്യന്‍ സ്കൂള്‍ സ്പോര്‍ട്സ് ട്രെയിനര്‍ കോയ മാസ്റ്റര്‍,ഇക്ബാല്‍ പി.ടി മത്സരങ്ങള്‍ നിയന്ത്രിച്ചു. ജില്ലാ ഭാരവാഹികളായ അലവി ഹാജി,അഷ്റഫ് കേതൊടി,ഇകെ ഗഫൂര്‍,അമീര്‍ പി.ടി,ഫിറോസ് താനൂര്‍,അഷറഫ് പെരിന്തല്‍മണ്ണ,സലാം,മുജീബ് പന്താവൂര്‍,മണ്ഡലം ഭാരവാഹികളായ ലത്തീഫ്,ഇസ്മായീല്‍ പൊന്നാനി,ബഷീര്‍ കൂട്ടായി,അമീന്,ശുകൂര്‍ തവനൂര്‍,റാഷിദ്,ജാഫര്‍ ആയപ്പള്ളി,ഇകെ മജീദ് തിരൂര്‍,അനീഷ് താനൂര്‍,ഗഫൂര്‍,മുസ്തഫ കോട്ടക്കല്‍,അലവിക്കുട്ടി,മൂഈനുദ്ദീന്,നാസര്‍ വേങ്ങര,ശരീഫ്,നിസാര്‍ മാസ്റ്റര്‍ കൊണ്ടോട്ടി,നിസാര്‍,നിസാം,റിയാസ് മങ്കട,യൂനുസ്,അന്‍വര്‍, ഹുസൈന് പെരിന്തല്‍മണ്ണ,നൗഷാദ്, ഷാജഹാന് തിരൂരങ്ങാടി,യാസര്‍ ഏറനാട് നേതൃത്വം നല്കി. വിജയികള്‍ക്ക് അനസ് എടത്തൊടിക ട്രോഫികള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി സലീം മണ്ടായപ്പുറം സ്വാഗതവും ട്രഷറര്‍ സുലൈമാന്‍ ചേകനൂര്നന്ദിയുംപറഞ്ഞു.